ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

148


കേൾപ്പാൻ ബദ്ധശ്രദ്ധരായി തൊഴതുനിന്നു . സുധാർമ്മികനായ സുഗ്രീവൻ തന്റെ ഈ മഹാവ്യൂഹത്തെച്ചുണ്ടിക്കാട്ടിയുംകൊണ്ടു ശ്രീരാഘവനോടിങ്ങനെ പറഞ്ഞു:ഹേ! ബലാഭിജ്ഞ! വന ങ്ങൾ ഉപവനങ്ങ, കായൽകരക, കടലേരങ്ങൾ തുടങ്ങിയ എല്ലാ പ്രദേശങ്ങളിൽനിന്നും ഇതാ ഇവിടെ വന്നുചേർന്നിരിക്കുന്ന വാനരബലത്തെ അങ്ങുന്നു കണ്ടുകൊൾക ."


                           സർഗ്ഗം -40

    അനന്തരം ഐശ്വർയ്യവർദ്ധിതനം പ്ലവഗേശ്വരനുമായ സുഗ്രീ

വൻ പരബലമർദ്ദിയും നരശാർദ്ദൂലനുമായ ശ്രീരാഘവനോടിപ്രകാരം പറഞ്ഞു. "ഹേ! രാമചന്ദ്ര! കാമരൂപികളും ബലശാലികളും മത്ത വാരണംപോലെ മഹാപരാക്രമികളുമായ അനേകായിരം വാനര സൈന്യങ്ങൾ ഇതാ ഇവിടെ വന്നുചേർന്നിട്ടുണ്ട് . ഇവർ എല്ലാവ രും എന്റെ രാജ്യത്തിൽ വസിക്കുന്നവരാണു് .ദൈത്യദാനവന്മാ ർക്കുതുല്യം ഭയങ്കരരും ഭീമവിക്രമികളുമായ ഇവർ മഹാപ്രശസ്തരും കർമ്മാപദാനങ്ങളിൽ ഒരിക്കലും തളർച്ചയുണ്ടാകാത്ത സ്ഥിരോത്സാ ഹികളുമാണു്. നനാശൈലശലശിഖരങ്ങളിലും മറ്റും വസിച്ചുപോലെ സഞ്ച രിപ്പാൻ ശക്തരാണു് . ഈ നന്തകോടി സൈന്യവും ഹേ! ര ഘുപതെ! നിന്തിരുവടിയുടെ കിങ്കരന്മാരാണെന്നു കരുതുക . നിർദ്ദേ ശമനുസരിച്ചു പ്രവർത്തിക്കുന്നവരും ഗുരുഹിതത്തിൽ തല്പരരുമായ ഇവർ ഏവരും ഹേ! അരിന്ദമ! നിന്തിരുവടിയുടെ ഇഷ്ടത്തെ സാ ധിപ്പിപ്പാൻ സമർത്ഥരാ​ണ്. നിന്തിരുവടി ഇപ്പോൾ എന്തു വി ചാരിക്കുന്നു. ഈ നൂറായിരം കോടി ഘോരവാനരപ്പടയും നിന്തി രുവടിയുടെ കല്പന കേൾപ്പാൻ ഇതാ കാത്തുനില്ക്കുന്നു. യഥാ യുക്തം അരുളിച്ചെയ്യുക. ഈ മഹാസൈന്യം മുഴുവൻ ഹേ! ശ

ത്രുഘാതിൻ! അങ്ങക്കധീനമാണു്. നിന്തരുവടിയുടെ സൈന്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/154&oldid=155850" എന്ന താളിൽനിന്ന് ശേഖരിച്ചത്