ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

149 ത്തോടു നിന്തിരുവടിതന്നെ ആജഞാപിക്ക.ഈ വാനരന്മാർ പ്രവർത്തിക്കേണ്ടതെന്തെന്ന് എനിക്കു നല്ല നിശ്ചയമുണ്ട്. എ ങ്കിലും ആജ്ഞാപിക്കുന്നതു നിന്തിരുവടിതന്നെ ആയിരിക്കണം" എന്നീപ്രകാരം പറയുന്ന സുഗ്രീവനെ സ്സേഹപുരസ്സരം ആശ്ലേഷം ചെയ്തുകൊണ്ടു ദാശരഥി ഇങ്ങിനെ പറഞ്ഞു.ഹേ! ഹരീശ്വരാ! എന്റെ പ്രാണവല്ലഭയായ ജാനകി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടൊ ഇല്ലെയൊ എന്നാണ് ഒന്നാമതറിയേണ്ടതു്.രാവണൻ ഇപ്പോൾ എവിടെയുണ്ടു്.സീത വസിക്കുന്നതെവിടെ.എന്നെല്ലാം ഗ്രഹി ച്ചതിന്നുശേഷം കാലോചിതമായി നമുക്കുകാര്യങ്ങൾ നിർവ്വഹി ക്കാം.ഞാനൊ ലക്ഷ്മണനോ ഇൗ കാര്യത്തിന്നു പ്രാപ്തരല്ല. ഇ തിന്നു തക്ക സമർത്ഥൻ അങ്ങുന്നാണ്. അതിനാൽ ഹേ! വീര! ഇൗ കാര്യത്തിൽ വേണ്ടുന്നതെല്ലാം അങ്ങുന്നുതന്നെ വാനരന്മാരോ ടാജ്ഞാപിക്ക. എന്റെ അവസ്ഥ മുഴുവൻ അങ്ങയ്ക്കു നല്ലപോ ലെ അറിയാമല്ലൊ. കാലവിശേഷജ്ഞനും ജ്ഞാനസമ്പന്നനും വിക്രമരാശിയുമായ അങ്ങുന്നു ലക്ഷ്മണനെ അപേക്ഷിച്ച് എന്റെ ദ്വിതീയമിത്രമാണു്. സുകൃതാർത്ഥവിത്തമനായ അങ്ങുന്നു് എന്റെ കാര്യത്തിനു വേണ്ടുന്നതെല്ലാം പ്രവർത്തിക്കുമെന്ന് എനിക്കു നല്ല ബോധമുണ്ട്. ശ്രീരാഘവൻ ഇങ്ങിനെ പറഞ്ഞതു കേട്ടു സുഗ്രീ വൻ വിനയവാരിധിയും ശൈലേന്ദ്രന്നുതുല്യം തേജസ്വിയും മേഘ നിർഘോഷംപോലെ ഗംഭീരസ്വനത്തോടുകൂടിയവനുമായ വിനത നെന്ന യൂഥപാലനെ വിളിച്ചിപ്രകാരം പറഞ്ഞു. ഹേ ! കപി വര! ദേശകാലനയജ്ഞരും കാര്യകാര്യവിവേചനത്തിൽ സമ ർത്ഥരുമായ സോമസൂര്യത്മജരോടും പ്രമത്തശക്തരായ മററു നൂ റായിരം വാനരയോദ്ധാക്കളോടുംകൂടെ നീ ശൈലവനങ്ങൾ കാന നങ്ങൾ എന്നിവകൊണ്ടു നിറഞ്ഞിരിക്കുന്ന പൂർവ്വദിക് മുഖം ലക്ഷ്യ മാക്കി സഞ്ചരിക്കു. വിദേഹജയായ സീതയേയും രാവണനേയും അവിടമെങ്ങും തിരയുക. ഗിരി‌ശൃംഗങ്ങൾ, വനങ്ങൾ, യമുനാതീര ശൈലങ്ങൾ തുടങ്ങിയ കാനനങ്ങളിലും ഭാഗീരഥി, കോമളയായ

സരയൂനദി, കൌശികി, കാളിന്ദി, ഹൃദയമോഹനയായ യമുന, സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/155&oldid=155851" എന്ന താളിൽനിന്ന് ശേഖരിച്ചത്