ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150

രസ്വതി, സിന്ധു, മുത്തുപോലെ നിർമ്മലമായ ജലം നിറഞ്ഞൊഴുകു ന്ന ശോണ എന്നീ നദികളുടെ കൂലങ്ങളിലും ശൈലകാനനങ്ങൾ കൊണ്ടു ശോഭിക്കുന്ന മഹി, കാളമഹി, ബ്രഹ്മമാളം, മാളവം, വി ദേഹം, കാശി, കോസലം, മാഗധം, മഹാഗ്രാമം, പുണ്ഡ്രം, വംഗം എന്നീ രാജ്യങ്ങളിലും കോശകാരം, രജതാകരം തുടങ്ങിയ മഹാമ ന്ദിരങ്ങളിലുമെല്ലാം വേണ്ടതിൻവണ്ണം നിങ്ങൾ സീതയേയും രാവ ണനേയും തിരയുക. സപ്തസമുദ്രങ്ങളിലുള്ള ദ്വീപുകൾ, അത്യന്തം ദീർഘമായിക്കിടക്കുന്ന മന്ദരപർവ്വതത്തിന്റെ ഉന്നതശിഖരങ്ങൾ തുടങിയ പ്രദേശങ്ങളിലും ചെന്നു നിങ്ങൾ ദാശരഥന്റെ സ്നുഷയാ യ വൈദേഹിയെ തിരയുവിൻ. പെരുംചെവിയുള്ളവർ, ഓഷ്ഠങ്ങ ളിൽ ചെവിയുള്ളവർ, ലോഹതുല്യ കാഠിന്യമുള്ള മുഖത്തോടുകൂടിയ വർ ഒറ്റക്കാലുള്ളവർ, അക്ഷയബാലന്മാർ, ഹേമവർണ്ണത്തോടുകൂടി യവർ, മത്സ്യം തിന്നുപജീവിക്കുന്നവർ, മനുഷ്യമാംസം ഭക്ഷിക്കുന്ന വർ എന്നിങ്ങിനെയുള്ള കിരാതന്മാരുടെ പത്തനങ്ങൾ അവിടെ അസംഖ്യമുണ്ടു്. മരവ്യാഘ്രരെന്നു പ്രഖ്യാതരായ അനേകായിരം അന്തർജലചാരികളും ആ പ്രദേശങ്ങളിൽ വസിച്ചപോരുന്നു. അ വരുടെ വാസസ്ഥലങ്ങളിലും ചെന്നു നല്ലവണ്ണം പരിശോധിക്ക ണം. സപ്തരാജ്യോപശോഭിതവും, സുവർണ്ണം, രജതം, രത്നം തുട ങ്ങിയ ലോഹഖനികൾകൊണ്ടു നിറഞ്ഞതുമായ യവദ്വീപും മാർഗ്ഗ മദ്ധ്യത്തിൽ നിങ്ങൾക്കു കാണാം. അതിന്നപ്പുറം ദേവദാനവന്മാ രാൽ സേവിക്കപ്പെടുന്നതും, ശൃംഗങ്ങൾ വളർന്നുചെന്നു് ആകാശ ത്തെ സ്പർശിക്കുന്നതുമായ ശിശിരപർവ്വതം ഗംഭീരതേജസ്സോടെ വി ളങ്ങുന്നു. ആ ഉന്നതഗിരിയിലുള്ള കാനനങ്ങ, ദുർഗ്ഗങ്ങൾ, പ്രപാ തങ്ങൾ മുതലായ ഭാഗങ്ങളിലും ചെന്നു് യശസ്വിനിയായ രാമപ ത്നിയെ നിങ്ങൾ അന്വേഷിക്കുവിൻ. അനന്തരം രക്തജലം നി റഞ്ഞൊഴുകുന്ന അത്യഗാധമായ ശോണയിലും ചെന്നു തിരഞ്ഞ ശേഷം സദ്ധചാരന്മാരാൽ ആരാധിക്കപ്പെടുന്ന സമുദ്രതീരത്തു ചെല്ലുവിൻ. മനോമോഹനമായ ആ പ്രദേശവും അതിന്നു സമീപ

മുള്ള മറ്റും ചിത്രകാനനങ്ങളും നിങ്ങൾ ശ്രദ്ധയോടെ തിരയേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/156&oldid=155852" എന്ന താളിൽനിന്ന് ശേഖരിച്ചത്