ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

151

പർവ്വതങ്ങളാൽ പ്രശോഭിതമായ നദികൾ, സുരമ്യങ്ങളായ പൂങ്കാവു കൾ, ഏറ്റവും വിസ്തീർണ്ണങ്ങളായ ഗുഹാന്തർഭാഗങ്ങൾ, കാടുകൾ, മേടുകൾ, എന്നിവയും നിങ്ങൾ ചെന്നു തിരയക. അനന്തരം അ തിവിശാലമായ ദ്വീപുകൾ, അലയടിച്ചുയർന്നുകൊണ്ടിരിക്കുന്ന ഗം ഭീരസമുദ്രങ്ങൾ എന്നിവയും മുഴവൻ പരിശോധിക്ക. അസംഖ്യം അസുരന്മാർ അവിടെ വസിക്കുന്നുണ്ടു്. ഛായാനാശനശീലരും ഘോ രത്രപികളും ഈശ്വരകല്പനയാൽ ദീർകാലം ആഹാരമില്ലാതെ അത്യന്ത്യം ബുഭുക്ഷയോടുകൂടെ വസിക്കുന്നവരുമായ രാക്ഷസന്മാരും അവിടെ അസംഖ്യമുണ്ടു്. വീണ്ടും സഞ്ചരിച്ചു് കാളമേഘപ്രതി മവും മഹോരഗങ്ങൾ വസിക്കുന്നതും വമ്പിച്ച ഇമ്പരത്തോടുകൂടി യതുമായ മഹോദധിയെ പ്രാപിക്കുവിൻ. അവിടവും കടന്നുചെ ന്നാൽ ശോണവർണ്ണമായ ജലം നിറഞ്ഞു ഊർമ്മിജാലങ്ങൾകൊണ്ടു ഭയങ്കരമായിരിക്കുന്ന ചെങ്കടലും അതിന്റെ തീരത്തിൽ നില്ക്കന്ന പൂളവൃക്ഷവും കാണാം. നാനരത്നവിഭൂഷിതവും കൈലാസം പോലെ മഹാപ്രഭയോടുകൂടിയതും വിശ്വകർമ്മാവിനാൽ നിർമ്മിക്ക പ്പെട്ടതുമായ വൈനതേയനികേതനം അതിനു സമിപത്താണു്. മഹാഗിരിപോലെ ഭീമരൂപികളും മന്ദേഹാഹ്വയന്മാരുമായ രാക്ഷ സന്മാർ നാനാരൂപങ്ങളോടുകൂടെ അവിടെ പല പർവ്വതകൂടങ്ങളിലും പാർക്കുന്നുണ്ടു്. ബ്രഹ്മതേജോഹതരായ ആ ഘോരരാക്ഷസന്മാർ ദിവസേന സൂര്യോദയകാലത്തു വെള്ളത്തിൽ ചെന്നു പതിക്കുന്നു. വീണ്ടും സൂര്യതാപം ഏറ്റുകൊണ്ടു അവർ അദ്രികൂത്തിൽ കയറി സ്ഥിതിചെയ്യുന്നു. ആ പ്രദേശവും വിട്ടു അപ്പുറം ചെന്നാൽ പാണ്ഡുമേഘംപോലെ പരിശോഭിക്കുന്ന പാലാഴി കാണാം ദു ർദ്ധർഷം മുത്തുമാലകൾകൊണ്ടെന്നപോലെ ആ മഹോദധി ഊർമ്മി ജാലങ്ങൾകൊണ്ടു ശോഭിക്കുന്നു. അതന്മദ്ധ്യെ ശ്വേതവർണ്ണവും ദിവ്യഗന്ധവുമുള്ള കുസുമങ്ങൾകൊണ്ടു നിറഞ്ഞ ഋഷപർവ്വതം വെള്ളിമലപോലെ വിളങ്ങുന്നുണ്ടു്. ഹേമകേസരങ്ങളോടുകൂടിയ രജാപത്മങ്ങളും രാജഹംസങ്ങളുംകൊണ്ടു് ഏറ്റവും ശോഭിക്കുന്ന

സുഗർശനമെന്നു പേരായ പൊയ്ക നിങ്ങൾക്ക് ആ മഹാശൈലത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/157&oldid=155853" എന്ന താളിൽനിന്ന് ശേഖരിച്ചത്