ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

152

ങ്കൽ കാണാം. ദേവന്മാർ, സിദ്ധചരണന്മാർ, യക്ഷകിന്നരന്മാർ എന്നിവരെല്ലാം ക്രീഡാസക്തരായി അംഗനമാരോടൊന്നിച്ച് ഈ പൊയ്കയിൽ വന്നുചേരുന്നു. ഹേ! വാനരന്മാരെ! ഈ ക്ഷീരസമു ദ്രവും കടന്നു നിങ്ങൾ സഞ്ചരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് സർവഭൂതഭയങ്കരവും പരിപാവനവുമായ ശുദ്ധസമുദ്രം ദൃശ്യമാകും. ബഡവാഗ്നിയുടെ കോപജമായ തേജസ്സു ഭയങ്കരതരം അവിടെ ഉ ജ്വലിക്കുന്നു. സർവ്വ ചരാചരങ്ങളും ആ മഹാതേജസ്സിന്നു ഭക്ഷണ മായിത്തീരുന്നു. ഹയമുഖരൂപമായ ആ വഹ്നിയെക്കണ്ടു ഭയന്നു സർവ്വ ജലജന്തുക്കളും രോദനംചെയ്യുന്നതും നിങ്ങൾക്കവിടെ കേൾ ക്കാം. ശുദ്ധസമുദ്രത്തിൽനിന്നും പതിമൂന്നു യോജന വടക്കായി ജാതരുപശിലയെന്നു പേരുള്ള മഹത്തായ കാഞ്ചനപർവ്വതം സ്ഥി തിചെയ്യുന്നു. പത്മപത്രങ്ങൾപേലെ വിശാലമായ നേത്രങ്ങ ളോടും ചന്ദ്രന്നുതുല്യം രമണീയമായ കാന്തിയേടുംകൂടെ ധരണിയെ ധരിച്ചിരിക്കുന്ന പന്നശ്രേഷ്ഠനെ നിങ്ങൾക്കവിടെ ദർശിക്കാം. സ ർവ്വ ഭൂതങ്ങൾക്കും അഭിവന്ദ്യനും ആയിരം ശിരസ്സുള്ളവനും നീല വസനം ധരിച്ചിരിക്കുന്നവനുമായ ആദിശേഷൻ ആ പർവ്വതാഗ്രത്തി ങ്കലാണ് വസിക്കുന്നതു്. മൂന്നു ശിഖരങ്ങളോടുകൂടി താലാകൃതിയി ൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു സുവർണ്ണസ്തംഭം ആ പർവ്വത്തിന്മേൽ ഉണ്ടു്. അതിദിവ്യമായൊരു വേദി ആ സ്തംഭത്തിന്നു ചുറ്റും ശോഭി ക്കുന്നു. പൂർവ്വദിക്കിൽ അമരേശ്വന്മാരാൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള താണു് ആ സ്തംഭം. അതിന്നും അപ്പുറത്താണു് ശ്രീമത്തും ഹേമ മയവുമായ ഉദയപർവ്വതം സ്ഥിതിചെയ്യുന്നതു്. ജാതരൂപമയവും ദിവ്യവും മനോഹരസാനുക്കളോടുകൂടിയതുമായ അതിന്റെ ശിഖ രം നൂറു യോജന പൊക്കത്തിൽ ഉയർന്നു്ചെന്നു് ആകാശത്തെ സ്പ ർശിക്കുന്നു. സാലങ്ങൾ, താലങ്ങൾ, തമാലങ്ങൾ, കർകാരങ്ങൾ എന്നിവയെല്ലാം അവിടെ സദാ പൂത്തുനില്ക്കുന്നു. സ്വർണ്ണമയമാ യ അവയുടെ ദിവ്യതേജസ്സു നാലുഭാവും വ്യാപിക്കുന്നു. ഒരു യോ ജന വിസ്താരവും പത്തു യോജന പൊക്കവുമുള്ള സൌമനം എന്നു

പേരായ ഒരു ശൃംഗം അതിന്നുണ്ടു്. പണ്ടു പുരുഷോത്തമനായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/158&oldid=155854" എന്ന താളിൽനിന്ന് ശേഖരിച്ചത്