ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

153 വിഷ്ണു തന്റെ ത്രിവിക്രമത്തിൽ ഒന്നാമത്തെ അടി ഇവിടെയാണു് പതിപ്പിച്ചിട്ടുള്ളതു്. രണ്ടാമത്തേതു മേരുമുടിയിലുമാണത്രെ. ദിനക രൻ ജംബുദ്വീപിന്റെ ഉത്തരഭാഗത്തുകൂടെ സഞ്ചരച്ചു് അത്യുന്ന തമായ ഈ ശിഖരത്തിലെത്തുമ്പോഴാണു് ദൃശ്യനാകുന്നത്. വൈ ഖാനസന്മാർ, ബാലഖില്യർ എന്നീ സൂര്യയ്യതേജോപമന്മാരായ മുനീ ന്ദ്രരെ നിങ്ങക്കിവിടെ കാണാം. സുദർശനദ്വീപു് ഈ പർവ്വത ത്തിന്റെ പുരോഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ദേഹികൾ ക്കെല്ലാം കാഴ്ച നൽകുന്ന ആ ദിവ്യതേജസ്സു് ഇവിടെയാണു് പ്രകാ ശിക്കുന്നത്. ഇതിന്റെ ശിഖരങ്ങളിലും കന്ദരങ്ങളിലും ഉപവ നങ്ങളിലും ചെന്നു നിങ്ങൾ രാവണനേയും സീതയേയും അന്വേ ഷിക്കണം. ഈ കാഞ്ചനപർവ്വതത്തിന്റെയും സൂർയ്യന്റേയും പ്ര കാശം കൂടിക്കലർന്നു് പ്രഭാതസന്ധ്യ രക്തവർണ്ണമായി ശോഭിക്കുന്നു. പൃഥിവിയുടേയും ഭുവനത്തിന്റേയും പൂർവ്വദ്വാരമായും സൂർയ്യോദയ സ്ഥാനമായും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശത്തെയാണു് പൂർവ്വ ദിക്കെന്നു പറയുന്നത്. ഈ ശൈലപുഷ്ഠത്തിങ്കലും ഇതിലുള്ള മ ഹാഗുഹകളിലും നിർഝരങ്ങളിലും ചെന്നു നിങ്ങൾ രാവണനേയും സീതയേയും തിരയുവിൻ. ഇതിന്നപ്പുറമുള്ള സീമാതീതമായ പ്ര ദേശം തീരെ അഗമ്യമാണ്. സൂരോദയംപോലുമില്ലാതെ ആ പ്രദേശമെല്ലാം തിമിരാമൃതമായി കിടക്കുന്നു. ഹേ! കപിവരരേ! നിങ്ങൾ അതിശീഘ്രം ചെന്നു് അന്ധകാരമയമായ ആ പ്രദേശം വരെയുള്ള പർവ്വതങ്ങൾ, മഹാദരിക,വിലങ്ങൾ, താഴ്വരകൾ തുട ങ്ങിയ പ്രദേശങ്ങളിലും ഞാൻ പറയാത്തതായ മറ്റു വല്ല പ്രദേശ ങ്ങളുണ്ടെങ്കിൽ അവിടെയും ചെന്നു വേണ്ടതിൻവണ്ണം സീതയെ തിരയുവിൻ. കപികൾക്കു് അതുവരക്കുമെ സഞ്ചരിച്ചുകൂടൂ.രാവ ണനേയും സീതയേയും അന്വേഷിച്ചുകോണ്ടു പൂർവ്വദിക് മുഖമാ യി നിങ്ങൾ ഉദയാദ്രിവരക്കും സഞ്ചരിപ്പിൻ. ഒരു മാസത്തിന്നു ള്ളിൽ ഇവിടെ തിരിച്ചെത്തുകയും വേണം. കാലതാമസം വരു ത്തുന്നവൻ വദ്ധ്യനാണെന്നു ധരിച്ചുകൊള്ളുക. അതിജാഗ്രതയോ

ടെ ചെന്നു വൈദേഹിയെ തിരഞ്ഞു് കൃതാർത്ഥതയോടെ നിങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/159&oldid=155855" എന്ന താളിൽനിന്ന് ശേഖരിച്ചത്