ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

154 വേഗം തിരിച്ചുപോരുവി, വനഷണ്ഡമണ്ഡിതമായ മഹാവന ങ്ങളികൂടെ അതിജവം യാത്രചെയ്തു രാഘവമഹിഷിയായ വൈ ദേഹിയെ നിങ്ങൾ ഏതുവിധവും തിരഞ്ഞുകാണണം. ഹേ!കപി വരരെ! എന്നാൽ മാത്രമെ നിങ്ങൾക്കു മേലിൽ സൈരമുണ്ടാവൂ.

സർഗം

  വാനരേശ്വരനായ സുഗ്രീവൻ ആ മഹാവ്യുഹത്തെ നോക്കി

ഇങ്ങിനെ ആജ്ഞാപിച്ച ശേഷം അതിഭയങ്കരമായ മറ്റൊരു സൈന്യത്തെ ദക്ഷിണദിക്കിലേക്കു നിയോഗിച്ചു. അഗ്നിസിതനാ യ നീലൻ, ഹനൂമാൻ, പിതാമഹപുത്രനും ബലശാലിയുമായ ജാംബവാലൻ, സുഹോത്, ശരാരി, ശരഗുല്മൻ, ഗജൻ, ഗവാ ക്ഷൻ, ഗവായൻ, ഋഷഭൻ, മൈന്ദൻ, വിവിദൻ, വിജയൻ, ഗന്ധ മാദനൻ, ഉല്ക്കാമുഖൻ,അസംഗ, ഹുതാശനപുത്രന്മാർ, വീർയ്യ സമ്പന്നനായ അംഗദൻ എന്നീ മഹാവേഗികളും വിക്രമരാശികളും വിശേഷജ്ഞാനികളുമായ വാനരയോദ്ധാക്കളായിരുന്നു ആ വൻ പടയ്ക്കു നായകൻമാർ. ഇവരുടെ നേതൃത്വത്തിൻകീഴിൽ ദക്ഷിണ ദിക്കിലേക്കു പുറപ്പെട്ട സർവ്വ വാനരൻമാരും പരാക്രമംകൊണ്ടും തു ർണ്ണഗതികൊണ്ടും മഹാപ്രശസ്തരായിരുന്നു. ദക്ഷിണദിക്കിലുള്ള ഓരോ പ്രദേശങ്ങളെപ്പറ്റിയും വിവരിച്ചു വാനരേശ്വരൻ അവരെ മനസ്സിലാക്കി. ആ മഹാസൈന്യത്തെ നോക്കി സുഗ്രീവൻ ഇ ങ്ങിനെ വചിച്ചു. ഹേ! വാനരന്മാരെ! നിങ്ങളുടെ മാർഗ്ഗത്തിലു ള്ള വിന്ധ്യപവർവ്വതം അസംഗ്യം ശൃംഗങ്ങകൊണ്ടും നാനാവൃക്ഷ ങ്ങകൊണ്ടും ഘോരസർപ്പങ്ങകൊണ്ടും മണ്ഡിതമാണ്. അത്യ ന്തം ഭയങ്കരമായ ആ ഗിരിതടത്തിലും ഹൃദയരമ്യയായ ഗോദാ വരി, കൃഷ്ണവേണി, കാവേരി, മഹാനദി, അതിധന്യയായ വരദാ നനദി, ദശാർണ്ണവനഗരങ്ങൾ എന്നിവിടെയും നിങ്ങൾ ചെന്നു സീത

യെ തിരയുവിൻ. അശ്വവന്തി, അവന്തി, വിദുര്യഭം, ഋഷീകം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/160&oldid=155856" എന്ന താളിൽനിന്ന് ശേഖരിച്ചത്