ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

155 അത്യന്തം രമണീയമായ മാഹിഷം, വംഗം, കലിഗം, കൌശികം മുതലായ രാജ്യങ്ങളിലും ചെന്നന്വേഷിച്ച് ദണ്ഡകാരണ്യവുംഅതി ങ്കലുള്ള വനങ്ങൾ, നദികൾ, ഗുഹകൾ എന്നീ പ്രദേശങ്ങളിലു മെല്ലാം വേണ്ടതിൻവണ്ണം തിരയുവിൻ. അനന്തരം ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം തുടങ്ങിയ രാജ്യങ്ങളിലും അ വിടെ സമീപത്തുള്ള ധാതുമണ്ഡിതമായ അയോമുഖപർവ്വതത്തിലും നിങ്ങൾ വൈദേഹിയെ തിരയുക. വിചിത്രപുഷ്പങ്ങളാൽ സാന്ദ്ര വും ശ്രീമത്തും ഉത്തുംഗശൃംഗങ്ങളോടും കൂടിയതുമായ ആ മഹാപ ർവ്വതത്തിലെ ചന്ദനവനങ്ങളിലും നിങ്ങൾ സശ്രദ്ധം തിരയേണം. അതിധന്യവും അമരവനിതകുളാൽ വന്ദിക്കപ്പെടുന്നതും പ്രസന്ന സലിലം നിറഞ്ഞൊഴുകുന്നതുമായ കാവേരിനദിയും നിങ്ങൾക്കവി ടെ കാ​ണാം. വീണ്ടും സഞ്ചരിപ്പിൻ. അപ്പോൾ ദിവ്യപ്രകാശ ത്തോടുകൂടിയ മലയപർവ്വതത്തിൽ ചെന്നു ചേരും. സൂർയ്യന്നുതുല്യം മഹാതേജസ്വിയായ അഗസ്ത്യമുനിയെ നിങ്ങൾക്കു് ആ പർവ്വതമുടി യിൽ ദർശിക്കാം. മഹാത്മാവായ ആ മുനിപുംഗവന്റെ അനു ജ്ഞയോടുകൂടെ വീണ്ടും സഞ്ചരിക്കുക.എന്നാൽ താമ്രപർണ്ണിയു ടെ സുരുചിരമായ തീരത്തെത്തും. അത്യന്തം രമ്യമായ ചന്ദനദ്വീ പും അവിടെനിന്നു ദൂരത്തല്ല. കാന്തനെ കാന്തയെന്നപോലെ ആ വനഭുമി ആഴിയെ പ്രാപിക്കുന്നു. വീണ്ടും നിങ്ങൾ യാത്രചെയ്ത് ഹേമമയവും മുക്താമണിവിഭുഷിതവും അതിശ്രേഷ്ഠവുമായ പാ ണ്ഡ്യഃദസഗോപുരത്തിൽ ചെന്നു ചേരുവിൻ. അതേവഴിയായി സമുദ്രതീരത്തിലും ചെല്ലുക. നാനാവനങ്ങളോടുകൂടിയതും കാഞ്ച നമയവുമായ ശ്രീമഹേന്ദ്രപർവ്വതത്തെ അഗസ്ത്യമുനി കടലിൽ സ്ഥാ പിച്ചിട്ടുള്ളതു് ഇവിടെയാണ്. വിവിധ വൃക്ഷങ്ങൾകൊണ്ടും വി ചിത്രതരമായ ലതകൾകൊണ്ടും നിറഞ്ഞിരിക്കുന്ന രമണീയമായ ആ പർവ്വതശ്രേഷ്ഠൻ ദിവ്യതേജസ്സോടെ സമുദ്രമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ദേവഗന്ധർവ്വന്മാരും യക്ഷപ്രവരരും അപ്സരസ്ത്രീകളും സദാ പർത്തുപോരുന്ന സുമനോഹരമായ ആ അദ്രിശിഖരത്തിൽ

അമരേശ്വരൻ വാവുതോറും എഴുന്നള്ളുന്നു. അതിന്റെ അപ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/161&oldid=155857" എന്ന താളിൽനിന്ന് ശേഖരിച്ചത്