ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

159 വനങ്ങളും ഉപവനങ്ങളും ഒന്നും വിട്ടുപോകരുതു്. അവിടെ സമീ പത്തായിട്ടാണു് മുരചീപത്തനം. അവന്തി,അംഗലോപ തുട ങ്ങിയ രാജ്യങ്ങളും അവിടെനിന്നു അധികം ദൂരത്തല്ല. ആ രാജ്യ ങ്ങളിലും നിങ്ങൾ ചെല്ലണം. അതിന്നു ചുറ്റുമായി അരണ്യങ്ങൾ അനേകമുണ്ടു്. നഗരങ്ങളും വളരെയുണ്ടു്. ഒരു സ്ഥലവും തിര യുവാൻ വിട്ടുപോയെന്നു വരരുതു്. സിന്ധുനദി കടലിൽ ചെന്നു ചേരുന്ന സ്ഥലത്തു് ശതശൃംഗങ്ങളോടുകൂടിയ ഒരു വലിയ പർവ്വതം കാണാം. മഹാദ്രുമങ്ങളോടുകൂടിയ ആ ശൈലമാണു് ഹേമഗിരി. അത്യന്തം രമണീയമായ അതിന്റെ സാനുവിൽ പറക്കുന്ന സിം ഹങ്ങൾ അനവധിയുണ്ടു്. തിമിംഗലം,ഗജം മുതലായ ജീവിക ളെയാണു് ഭക്ഷണാർത്ഥം അവ അവയുടെ ഗുഹകളിലേക്കു പിടിച്ചു കൊണ്ടുപോകാറുളതു്. മത്തഗജങ്ങളുടെയും സിംഹങ്ങളുടെയും മേഘധ്വനിപോലെയുള്ള ഗർജ്ജനം ആ പർവ്വതം മുഴുവൻ സദാ മുഴങ്ങുന്നു. തോയസമ്പൂർണ്ണങ്ങളായ നദികളും അവിടെ വളരെ യുണ്ടു്. വിചിത്രവൃക്ഷങ്ങളോടുകൂടിയ ആ മഹാപർവ്വതത്തിന്റെ സ്വർണ്ണമയങ്ങളായ ശിഖരങ്ങൾ ഉയർന്നുചെന്നു് ആകാശത്തെ സ്പ ർശിക്കുന്നു. ആ സ്ഥലവുമെല്ലാം നിങ്ങൾ വേണ്ടപോലെ തിരയുക. ആ ശൈലത്തിൽനിന്നു് അധികം ദൂരത്തല്ലാതെ സമുദ്രത്തോളം നീണ്ടുകിടക്കുന്നതും ശതയോജനവിസ്താരമുള്ളതുമായ പാരിയാത്ര പർവ്വതം സ്വർണ്ണമയങ്ങളായ ശൃംഗങ്ങളോടുകൂടെ സ്ഥിതിചെയ്യുന്നു. ആ ശൃംഗങ്ങളെ കാണ്മാൻ അത്ര എളുപ്പമല്ല. ആ സ്ഥലത്തും നിങ്ങൾ ചെന്നു വൈദേഹിയെ തിരയേണം. പാവകജ്വാലപോ ലെ മഹാതേജസ്വികളും അമിതപരാക്രമികളും കാമരൂപികളുമായ ഇരുപത്തിനാലു കോടി ഗന്ധർവ്വന്മാർ അവിടെവസിക്കുന്നുണ്ടു്. ബലശാലികളായ അവരോടു നിങ്ങൾ അധികം അടുക്കരുതു്. അവിടെയുള്ള വല്ല കായൊ കിഴങ്ങൊ നിങ്ങൾ തെട്ടുപോകയും അരുതു്. ഭീമബലന്മാരും പരാക്രമശാലികളുമായ ആ ഗന്ധർവ്വന്മാർ മഹാധീരരും ദുർദ്ധർഷരുമാണു്. ഇതു നിങ്ങൾക്കു പ്രത്യേകം ഓർമ്മ

വേണം. അവിടെ വളരുന്ന കായ്കനികളെ മഹാപരാക്രമികളായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/165&oldid=155861" എന്ന താളിൽനിന്ന് ശേഖരിച്ചത്