ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

160 ആ ഗന്ധർവ്വന്മാരാണു് കാത്തുപോരുന്നതു്. അതിന്നപ്പുറത്താണു് വജ്രാകൃതിയോടുകൂടിയ വജ്രമെന്ന മഹാപർവ്വതം. നാനാവൃ ക്ഷലതകൾകൊണ്ടു സാന്ദ്രമായി എങ്ങും ഒരുപോലെ നൂറു യോ ജന പൊക്കത്തിൽ വളർന്നുനിൽക്കുന്ന ആ മഹാശൈലം വൈഡൂർയ്യ വർണ്ണത്തോടെ ശോഭിക്കുന്നു. ഹേ! കീശപുംഗവന്മാരേ! അതി ങ്കലുള്ള എല്ലാ ഗുഹകളും നിങ്ങൾ ചെന്നു പരിശോധിക്കണം. പിന്നീടു് അല്പം നടന്നാൽ വിശ്വകർമ്മനിർമ്മിതമായ ചക്രവാനെന്ന പർവ്വതം കാണാം. അവിടെവെച്ചാണു് പണ്ടു പഞ്ചജനാഖ്യ രേയും ഹയഗ്രീവനെന്ന ദാനവനേയും നിഗ്രഹിച്ചു് പുരുഷോ ത്തമനായ വിഷ്ണു ശംഖചക്രങ്ങൾ ഹരിച്ചതു്. അതിന്റെ വിചി ത്രസാനുക്കളും മഹാഗുഹകളും മുഴുവൻ നിങ്ങൾ ചെന്നു തിരയണം. പിന്നീടു അറുപതു കാതംവഴി ചെന്നാൽ വരാഹപർവ്വതം കാണാം. സുവർണ്ണ ശിഖരങ്ങളോടും സുശ്രീയോടുംകൂടിയ ആ പർവ്വതരാജൻ അത്യഗാധമായ ആഴിയിലാണ് സ്ഥിതിചെയ്യുന്നതു്. അതിന്റെ കിഴക്കുഭാഗത്താണ് ജ്യോതിഷമെന്നു പേരുള്ള ശ്രേഷ്ഠമായ പുരം. കാഞ്ചനശോഭായാടുകൂടിയ ആ രമ്യപുരത്തിൽ നരകാസുരൻ വസി ക്കുന്നു. വീണ്ടും സഞ്ചരിപ്പിൻ. അപ്പോൾ നിങ്ങൾ മേഘവാനെന്ന പർവ്വതത്തിലെത്തും. കാഞ്ചനമയമായ ഈ ഉത്തുംഗപർവ്വതം വിശാ ലങ്ങളായ അനേകം ദരികൾകൊണ്ടും പ്രപാതങ്ങൾകൊണ്ടും ഏ റ്റവും മനോഹരമായതാണു്. മദിച്ചുനടക്കുന്ന കാട്ടാനകൾ, പുലി കൾ, വരാഹങ്ങൾ,സിംഹങ്ങൾ എന്നിവ ഈ പ്രദേശത്തെ ഭയ ങ്കരഗർജ്ജനത്താൽ സദാ മുഴക്കിക്കൊണ്ടിരിക്കുന്നു. പാകശാസന നായ മഹേന്ദ്രനെ സുരന്മാർ ഇവിടെവെച്ചാണ് അഭിഷേകം ചെ യ്തിട്ടുള്ളത്. മഹേന്ദ്രനാൽ സംരക്ഷിക്കപ്പെട്ടുപോരുന്ന ഈ പർവ്വ തവും കടന്നാൽ ഉത്തരകോണിൽ സ്ഥിതിചെയ്യുന്ന മേരുപർവ്വത ത്തിലെത്തും. കനകപ്രഭങ്ങളും സൂർയ്യനെപ്പോലെ ഉജ്വലിക്കുന്നവയു മായ അറുപതിനായിരം ശൃംഗങ്ങൾ അതിന്നുണ്ടു്. പൂത്തു പൊൻ നിറത്തോടെ വിളങ്ങുന്ന അസംഖ്യം ഉന്നതവൃക്ഷങ്ങൾകൊണ്ടു് അ

വ ഏറ്റവും നിബിഡങ്ങളാണു്. പണ്ടുസൂർയ്യദേവൻ പ്രസാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/166&oldid=155862" എന്ന താളിൽനിന്ന് ശേഖരിച്ചത്