ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

161 ദിച്ചു് ആ ഗിരിവർയ്യന്നു് ഇങ്ങിനെ ഒരു വരംനല്കീട്ടുണ്ടു്. ഹേ! ഗിരി ശ്രേഷ്ഠ!നിന്നെ ആശ്രയിക്കുന്ന എതൊരു പദാർത്ഥവും സുവർണ്ണമ യമായി ഭവിക്കും. അവ രാവും പകലും ഒരുപോലെ തിളങ്ങും. നിങ്കൽ അധിവസിക്കുന്ന ദേവഗന്ധർവ്വന്മാരും ദാനവന്മാരും കൂടി കാഞ്ചനവർണ്മത്തോടെ ശോഭിക്കും.ഹേ! വാനരന്മാരെ! നിങ്ങൾ ഇവയെല്ലാം നല്ലപോലെ ഓർമ്മിക്കുവിൻ. വിശ്വദേവന്മാർ, മരു ത്തുക, വസുക്കൾ, ദേവന്മാർ എന്നിവരെല്ലാം ആദിത്യനമസ്കാ രം ചെയ് വാനായി സന്ധ്യാകാലത്തു മേരുവിങ്കൽ ചെന്നുചേരുന്നു. അവരുടെ ഉപാസനാനന്തരം ആദിത്യഭഗവാൻ അസ്തഗിരിയെ പ്രാപിച്ചു സർവ്വ ഭൂതങ്ങൾക്കും അദൃശ്യനാകുന്നു. മേരുപർവ്വതത്തിൽ നിന്നു് അസ്തഗിരിയിലേക്കു പതിനായിരം യോജന വഴിയുണ്ടു്. ഇ ത്രയുംദൂരം ആദിത്യഭഗവാൻ അരനിമിഷത്തിൽ കടന്നുപോകുന്നു. അസ്താദ്രിയുടെ ശിഖരത്തിൽ സൂർയ്യപ്രഭയോടുകൂടിയ ഒരു ദിവ്യമന്ദി രം കാണാം. അസംഖ്യം പ്രാസാദങ്ങളുള്ള ആ മഹാസദനം വിശ്വ കർമ്മാവിനാൽ നിർമ്മിക്കപ്പട്ടതാണു്. വിചിത്രവൃക്ഷങ്ങളാലും നാ നാവിധ പക്ഷികളാലും ചുറ്റപ്പെട്ട ആ ഉത്തമഭവനത്തിലാണു് പാശധരനും മഹാത്മാവുമായ വരുണൻ വസിക്കുന്നത്. മേരുപ ർവ്വതത്തിന്നും അസ്തഗിരിക്കും മദ്ധ്യത്തിലാണു് പത്തു ശിഖരങ്ങളോ ടുകൂടിയ താലവൃക്ഷം നില്ക്കുന്നതു്. ആ ഉന്നതവൃക്ഷം പൊന്മയ മായ വിചിത്രവേദികളാൽ സുരമ്യം ശോഭിക്കുന്നു. തപസ്സുനിമി ത്തം ബ്രഹ്മതേജസേസോടെ ജ്വലിക്കുന്ന മേരുസാവർണ്ണിയെന്ന ധർമ്മ ജ്ഞൻ ഇവിടെയാണു് വസിക്കുന്നതു്. സൂർയ്യസന്നിഭനായ ആ മഹർഷിപുംഗവനെ കൈവണങ്ങി, ആ മഹാത്മാവോടു നിങ്ങൾ സീതയുടെ വൃത്താന്തം അന്വേഷിക്കുവിൻ. ഈ സ്ഥലം വരയ്ക്കെ ദിവാകരൻ ജീവലോകത്തിന്നു വെളിച്ചം നല്കുന്നുള്ളു. ഇതിന്ന പ്പുറമെല്ലാം അന്ധകാരമയമാക്കിത്തീർത്തുംകൊണ്ടു സൂർയ്യഭഗവാൻ അസ്തഗിരിയിൽ ചെന്നുചേരുന്നു. ഹേ! വാനരന്മാരെ!അതുവര യ്ക്കും നിങ്ങൾ നിശ്ശങ്കം സഞ്ചരിപ്പിൻ. ഇങ്ങിനെ സർവ്വദിക്കും പ

രിശോധിച്ചു് സീതയും രാവണനും എവിടെയാണെന്നു നിങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/167&oldid=155863" എന്ന താളിൽനിന്ന് ശേഖരിച്ചത്