ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

162 കണ്ടുപിടിക്കണം. ഒരു മാസത്തിന്നുള്ളിൽ ഇവിടെ തിരിച്ചെത്തു കയും വേണം. അതിലധികം താമസം വരുത്തുന്നവൻ എല്ലാം കൊണ്ടും വദ്ധ്യനാണു്. ഹേ! സുഷേണ! ഭവാൻ ഇവരോടുകൂ ടെച്ചെന്നു് എല്ലാം വേണ്ടുംവണ്ണം പ്രവർത്തിക്കുക. ഹേ!വാനര ന്മാരെ! മഹാബാഹുവും ബലശാലിയുമായ സുഷേണൻ എന്റെ ശ്വശുരനും തന്നിമിത്തം എനിക്കു ഗുരുവുമാണു്. ഇവന്റെ വാക്കു പ്രമാണിച്ചു നിങ്ങളെല്ലാവരുംകൂടി പശ്ചിമദിക്കു മുഴുവൻ ദേവിയെ തിരയുക. നരേന്ദ്രപത്നിയായ സീതയെ കണ്ടുകിട്ടിയാലെ നാം ഉപകാരത്തിന്നു പ്രത്യുപകാരം ചെയ്തുവെന്നുവരികയുള്ളു. അപ്പോ ഴെ നാം കൃതാർത്ഥരാകയും ഉള്ളു. കാർയ്യസിദ്ധിക്കു വേണ്ടുന്ന സർവ്വ കർമ്മങ്ങളും ദേശകാലങ്ങളനുസരിച്ചു പ്രവർത്തിക്ക. സുഗ്രീവന്റെ ഈ ആജ്ഞയനുസരിച്ചു സുഷേണൻതുടങ്ങിയ വാനരന്മാർ വാന രേശ്വരനോടു യാത്രപറഞ്ഞു നേരെ പശ്ചിമദിക്കിലേക്കു പുറപ്പെട്ടു.

സർഗ്ഗം-43

 തന്റെ ശ്വശുരനായ സുഷേണനേയും മറ്റും വൻപടയേയും 

പശ്ചിമദിക്കിലേക്കു നിയോഗിച്ച ശേഷം ശതബലിയെന്ന കപി പുംഗവനോടു വാനരേശ്വരൻ ഇങ്ങിനെ ആജ്ഞാപിച്ചു. ഹേ! വാനര! നീയും നിന്നെപ്പോലെ മഹാസമർത്ഥരായ മറ്റും നൂറായിരം കിങ്കരന്മാരും വൈവസ്വതപുത്രരായ മന്ത്രിസത്തമന്മാരും ഒരുമിച്ചു ചെന്നു് ഹിമാചലം തുടങ്ങിയ അനേകം പർവ്വതങ്ങളാൽ നിറയ പ്പെട്ട ഉത്തരാശ മുഴുവൻ രാമപത്നിയെ തിരയുക. ഈ കാര്യം നിർവ്വഹിച്ചാലെ നാം കടം വീട്ടിയെന്നു പറഞ്ഞുകൂടു. അപ്പോഴെ നാം കൃതാർത്ഥരാകയും ഉള്ളു. മഹാത്മാവായ ശ്രീരാഘവൻ നമു ക്കെത്രയും വലിയ ഉപകാരമാണു് ചെയ്തിട്ടുള്ളതു്. അതിന്നു പ്രത്യുപകാരം ചെയ്യാതെ നാം ജീവിച്ചിട്ടു ഫലമെന്തു? ഇങ്ങോട്ടു

പകാരം ചെയ്യാത്തവർക്കുപോലും കഴിയുന്ന സാഹായം ചെയ്യുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/168&oldid=155864" എന്ന താളിൽനിന്ന് ശേഖരിച്ചത്