ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

163


വെങ്കിൽ    നന്മസാഫ്യലമാഢണു. അങ്ങിനെയിരിക്കെ ഉപകാരം ചെ
യ്തവരോടുള്ള കടമയെ പറയെണമോ. ഇതെല്ലാം നല്ലപോലെ
ധരിച്ച് എനിക്കെത്രയും പ്രിയമായ‌ ഈ കൃത്യത്തിൽ വേണ്ടും
വണ്ണം നിങ്ങൾ മനസ്സിരുത്തുക. നരപുംഗവമനും പരപുരഞ്ജയനു
മായ രാമചന്ദ്രനു ജീവലോകത്തിനെല്ലാം മാന്യനാണു. ആ മഹാ
ത്മാവിന്നു നമ്മോടു പ്രത്യേകമായൊരു പ്രീതിയും ജനിച്ചിരിക്കുന്നു.
അതിനാൽ ഹേ! വാനരന്മാരെ! നിങ്ങൾ ഓരോരുത്തനും നിങ്ങളു
ടെ  ബുദ്ധിചാതുയ്യം, ശൌർയ്യപരാക്രമം എന്നിവ യഥേചിതം പ്ര
ദർശിപ്പിച്ചു വനദുർഗ്ഗങ്ങൾ, ശൈലവനാന്തരങ്ങൾ, നദീകൂലങ്ങൾ
തുടങ്ങിയ സർവ്വ ദിക്കുകളിലും ചെന്നു സീതയെ തിരയുക. പുളിന്ദം,
ശൂരസേനം, മ്ലേച്ഛം, ഭരതം, മദ്രം, കാംബോജം,യവനം, ബാഹ്ലി
കം, ഋഷികം, പൌരവം എന്നീ  രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചു പി
ന്നീടു ടങ്കണത്തിൽ ചെല്ലുവിൻ. അനന്തരം ചീനം പരമചീനം,
നിഹാരം മുതലായ രാജ്യങ്ങളും അവിടെനിന്നു് അധികം ദൂരത്തല്ലാ
ത്ത ഹിമാചലം തുടങ്ങിയ പർവതങ്ങളും തിരയുവിൻ. ലോധ്രവ
നം, പത്മകതോപ്പ്, ദേവദാരുവനങ്ങൾ ആരാധിക്കപ്പെടുന്ന
സോമാശ്രമത്തിൽ ചെല്ലുക. അവിടവും നല്ലവണ്ണം തിരഞ്ഞശേ
ഷം മഹാസാനുക്കളോടുകൂടിയ കാളാചലത്തിൽ ചെല്ലുവിൻ. പാ
റപ്പിളപ്പുകളും ഗഹ്വരങ്ങളും അവിടെ അസംഖ്യമുണ്ട്. അവയി
ലുമെല്ലാം നിങ്ങൾ ചെന്നു മഹാഭാഗയായ രാമപത്നിയെ തിരയു
വിൻ. ഒന്നും വിട്ടുപോയെന്നു വരരുത്. ആ പർവതത്തിനപ്പുറ
ത്താണു് ഹേമഗർഭമെന്ന പർവതം. അതിന്നും അപ്പുറത്താണു് സു
ദർശനശൈലം. ആ ശൈലവും കടന്നു ചെന്നാൽ പതംഗാലയ
മായ ദേവസഖാവെന്ന പർവതമായി. വിവിധദ്രുമങ്ങളാൽ സുവി
ഭുഷിതമായ ആ പർവ്വതത്തിൽ അസംഖ്യം പക്ഷിവൃന്ദങ്ങൾ പാർക്കു
ന്നു. വീണ്ടും മുന്നോട്ടു സഞ്ചരിക്കുവിൻ. എന്നാൽ ശൂന്യമായൊര
രു പ്രദേശം കാണാം. ഈ ശൂന്യദേശം നൂറു യോജന പരപ്പുള്ള

താണു്. സർവ്വജീവികളാലും പരിവർജ്ജിക്കപ്പെട്ട ഈ പ്രദേശത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/169&oldid=155865" എന്ന താളിൽനിന്ന് ശേഖരിച്ചത്