ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

168


നീ നിന്റെ പിതാവിന്നു തുല്യനാണു്. നിനക്കു തുല്യനായി മറ്റാരേ
യും കാണുന്നില്ല. അതിനാൽ ഹേ! ഹനൂമാൻ! സീതയെ കണ്ടുകി
ട്ടുവാൻതക്കവണ്ണം നീ തന്നെ യത്നം ചെയ്യണം. ബലം, ബുദ്ധിശ
ക്തി, പരാക്രമം എന്നിവക്കെല്ലാം അധിവാസസ്ഥാനമാണു് നീ.
ഹേ!നയപണ്ഡിത!ദേശകാലാനുഗതിയും നയവും നീ നല്ലപോ
ലെ അറിയുന്നു. ഹരീശ്വരൻ സർവ്വഭാരവും  ഹനൂമാങ്കൽ ഏല്പി
ച്ചതു കണ്ടു ശ്രീരാഘവൻ ഇപ്രകാരം ചിന്തിച്ചു. ഇതാ സുഗ്രീ
വൻ കാർയ്യംമുഴുവൻ ഇവങ്കൽ ഏല്പിക്കുന്നു. കാർയ്യസാദ്ധ്യത്തിൽ
ഇവന്നു പ്രത്യേകമായ നൈപുണ്യമുണ്ടായിരിക്കണം. അല്ലെങ്കിൽ 
കർമ്മപരിജ്ഞാനിയായ കപീശ്വരൻ ഈവിധാ ഒരിക്കലും  ചെയ്ക
യില്ല. ഇവർ പുറപ്പെട്ടാൽ ഏതു കാർയ്യവും കൈകൂടിയെന്നു തീ
ർച്ചയാക്കാം. ഇവൻ മഹോത്സാഹിതന്നെ സംശയമില്ല.എന്നീ
ചിന്തകളാൽ ശ്രീരാഘവന്റെ ഹൃദ.ം അത്യന്തം പ്രസന്നമായി.
അനന്തരം കൃതാർത്ഥനായ താമചന്ദ്രൻ  തന്റെ മുദ്രമോതിരം അട
യാളമായി  മാരുതിയുടെ കൈവശം ഏല്പിച്ചു സന്തോഷപൂർവ്വം 
ഇങ്ങിനെ വചിച്ചു. ഹേ! ഹനൂമാൻ! ഈ അടയാളം കാണു
മ്പോൾ ജനകജ നിന്നെ വിശ്വസിക്കും. ഈ മോതിരം അതിന്നു
മതി. ഹേ!ഹരിപ്രവീരെ! നിന്റെ ഉത്സാഹവും ബലവീർയ്യങ്ങളും
സുഗ്രീവൻ നിന്നോടു ചെയ്തിട്ടുള്ള സന്ദേശങ്ങളും മറ്റും ഓർക്കുമ്പോ
ൾ കായ്യം സഫലമായെന്നുതന്നെ ഞാൻ  വിശ്വസിക്കണം.അന
ന്തരം ഹരിശ്രേഷ്ഠനായ ഹനൂമാൻ  ആ മുദ്രാംഗുലീയം വാങ്ങി ഭ
ക്തിപുരസ്സരം അതിനെ തന്റെ മൂർദ്ധാവിൽ വെച്ചു വന്ദിച്ചു.
പ്രഭുവായ രാമചന്ദ്രനേയും സുഗ്രീവനെയും കൈവണങ്ങി കപി
പുംഗവനായ അവൻ യാത്ര പറഞ്ഞു. നിരഭ്രമായ ആകാശത്തി
ൽ നക്ഷത്രങ്ങൾക്കിടയിൽ ശോഭിക്കുന്ന ചന്ദ്രമണ്ഡലംപോലെ 
പവനാത്മജനായ ഹനൂമാൻ ആ വാനരസേനക്കു മദ്ധ്യേ വിളങ്ങി.
ഹേ! ബലശാലിൻ! പവനന്ദന! അങ്ങയുടെ അനല്പനായ പരാ

ക്രമംനിമിത്തം ജനകജ ദൃശ്യയാകേണമെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/173&oldid=155869" എന്ന താളിൽനിന്ന് ശേഖരിച്ചത്