ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

171 തിരിച്ചുപോരികയം ചെയ്തു. അനന്തരം താരയേയും തമയേയം മഹാരാജ്യത്തേയും സ്വീകരിച്ചു് ഒട്ടും ഭയം കുടാതെ ഞാൻ സസുഖം വസിച്ചപോന്നു. ഇങ്ങിനെയിരിക്കെ ഒരു ദിവസം ബാലി ആ ദൈത്യനെ വധിച്ചു കിഷ്കിന്ധയിൽ കുതിച്ചത്തി. ബാലിയെക്ക ണ്ടപ്പോൾ ഭയംനിമിത്തം ഞാൻ നടുങ്ങിപ്പോയി. വളരെ വണ ക്കഃത്തോടുക്കുടെ ഞാൻ രാജ്യം അവന്നു തിരികെകൊടുത്തുവെങ്കിലും ക്രോധം ശമിക്കാതെ ഭാരാത്മാവായ അവൻ എന്നെ ഹനിപ്പാൻ ഒരുബെട്ടു. മന്ത്രിമാരോടുക്കുടെ ഭായന്നു മണ്ടുന്ന എന്നെ ബാലി പിന്തുടർന്നുകൊമ്ടേയിരുന്നു. ആ കാലത്തു് ഹേ! രാഘവ! എനി ക്കു ഭൃമണ്ഡലം മുഴുവൻ കാണ്മാർ ഇടയായി. നഗരങ്ങൾ, നഗ ങ്ങൾ, നദികൾ, എന്നീ പ്രദേശങ്ങളെല്ലാം ഒരു ഏർപ്പണത്തിലെന്ന പോലെ എനിക്കു കാണ്മാൻ സാധിച്ചു. ആദ്യം ഞാൻ പൂർവ്വദി ക്കിലേക്കാണ് പാഞ്ഞുകൊണ്ടിരുന്നതു്. അവിടെയുള്ള പലവിധ വൃക്ഷങ്ങൾ, മലകൾ, മലമ്പുഴകൾ, പൊയ്കകൾ, ധാതുദ്രവ്യത്താൽ മണ്ഡിതമായ മഹാപർവ്വതങ്ങൾ, അപ്സരസ്ത്രീകൾ പാത്തുപേരുന്ന പാല്ക്കടൽ, എന്നീ രമ്യസ്ഥലങ്ങളെല്ലൊം ഞാൻ കണ്ടു. ഉദയുപർവ്വ തവും ഞാൻ ദർശിച്ചു. ബാലിയെ ഭയന്നുംകൊണ്ടു ഞാൻ ആ പ്രദേശമെങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഒരു നിവൃത്തിയും കാണാ ഞ്ഞപ്പോൾ അവിടെനിന്നു വിന്ധ്യവൃക്ഷങ്ങൾകൊമ്ടു നിറഞ്ഞിരി ക്കുന്ന ദക്ഷിണാശയിലേക്കു മണ്ടി. വീണ്ടും ദ്രുതെരം പാഞ്ഞു തെക്കുപടിഞ്ഞാറെ ദിക്കിലെത്തി. ആ സ്ഥലവുമെല്ലാം കണ്ടറി ഞ്ഞു. ബാലി എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കയാൽ എനിക്കു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/176&oldid=155872" എന്ന താളിൽനിന്ന് ശേഖരിച്ചത്