ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

174

ഹിതങ്ങളായി കാണപ്പെട്ടു. മഹിഷങ്ങളൊ മാനുകളൊ അവിടെ സഞ്ചരിച്ചുകണ്ടില്ല. ഗജങ്ങളും ആ വനത്തിൽ ഉണ്ടായിരുന്നില്ല. ശാർദ്ദൂലങ്ങളുടെ ശബ്ദംപോലും അവിടെ കേട്ടിരുന്നില്ല. ഒരു പ ക്ഷിയെയെങ്കിലും അവർ അവിടെ ദർശിച്ചില്ല; എന്നുതന്നെയല്ല യാതൊരു പ്രാണിയും അവിടെ പാർത്തിരുന്നതുമില്ല. ഓഷധികളും ലതകളുമെല്ലാം നാമാവ ശഷമായിത്തീർന്നിരുന്നു. സ്നിഗ്ദ്ധപത്രങ്ങ ളോടുകൂടിയ ഫുല്ലപങ്കജങ്ങളുടെ തൂമണം ആസ്വദിച്ചുകൊണ്ടു ഭ്രമ രങ്ങൾ അവിടെ വട്ടമിട്ടിരുന്നില്ല. മഹാഭാഗനും സത്യവാദിയു മായി കണ്ഡുവെന്നൊരു തപോധനൻ ഉണ്ടായിരുന്നു. കഠിന കോപിയും അത്യുഗ്രനുമായിരുന്നു ആ താപസപുംഗവൻ. തന്റെ പതിനാറുവയസ്സുള്ള പുത്രൻ ഈ വനത്തിൽവെച്ചു മൃതനാകകാര ണം വനം മുനിയുടെ കഠിനശാപത്തിന്നിരയായി. തന്നിമിത്തം അഗതികളായിബ്ഭവിച്ച ആ വനത്തിലെ മൃഗപക്ഷിഗണങ്ങൾ ത ങ്ങൾക്കു വസിപ്പാൻതക്ക സൗകര്യമുള്ള നദീതീരങ്ങൾ, വനാന്തര ങ്ങൾ, കുന്നുകൾ തുടങ്ങിയ ഓരോ പ്രദേശം നോക്കി യാത്രചെയ്തു. ഇപ്രകാരമാണു് ഈ വനം തീരെ ശൂന്യമായിബ്ഭവിച്ചതു്. ഈ സ്ഥലവുമെല്ലാം വാനരന്മാർ എത്രയും ശ്രദ്ധയോടെ തിരഞ്ഞു നോക്കി. എന്നാൽ ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ അവരെ ല്ലാം നിരാശയോടെ ഒരു വള്ളിക്കെട്ടിൽ ചെന്നുകേറി. ഉഗ്രകർമ്മാ വും മഹാഘോരനും ദേവന്മാർക്കുപോലും ഭയം നൽകുന്നവനുമായ ഒരു ദൈത്യപുംഗവനെ അവർ അവിടെ കണ്ടു. മഹാദ്രിപോലെ സുഭയങ്കരനായ ആ അസുരനെക്കണ്ടപ്പോൾ സർവ്വ വാനരന്മാരും വസ്ത്രം വലിച്ചുകെട്ടി അവനോടെതൃക്കുവാൻ ഒരുമ്പെട്ടു. ഉടൻ ഭീമബലനായ ആ ദാനവൻ ഗിര കൂടങ്ങൾപോലെ ബീഭത്സരൂപി കളായ ആ കപിവരരെ നോക്കി "ഇതാ നിങ്ങളുടെ കഥകഴിഞ്ഞു" എന്നിങ്ങനെ പറഞ്ഞുകൊണ്ടു് അത്യന്തം ക്രോധത്തോടുകൂടെ മു ഷ്ടിചുരുട്ടി അവരോരടുത്തു. തൻക്ഷണം ബാലീപുത്രനായ അംഗദൻ രാവണനാണെന്നു ശങ്കിച്ചു് ആ ദാനവനെ ഏററവും ക്രോധത്തോ

ടെ തന്റെ കൈത്തലംകൊണ്ടൊന്നു പ്രഹരിച്ചു. മഹാശക്തിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/179&oldid=155875" എന്ന താളിൽനിന്ന് ശേഖരിച്ചത്