ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

176

യെച്ചെയ്യുന്നു. പ്ലവഗാധിപനായ സുഗ്രീവൻ ഉഗദണ്ഡനാണ്. അതികോപിയുമാണ്. ഹേ! വാനരശ്രേഷ്ഠരെ! എന്റെ ഈ വച നങ്ങൾ നിങ്ങൾക്കു രുചിക്കുന്നുവെങ്കിൽ നമുക്കപ്രകാരം പ്രവർത്തി ക്കാം. അല്ലാത്തപക്ഷം വേണ്ടതെന്തെന്നു നിങ്ങൾ വിചാരിക്കുവിൻ." എന്നിങ്ങിനെയുള്ള അംഗടന്റെ വാക്യങ്ങൾ കേട്ട് പിപാസനിമി ത്തം ക്ഷീണപരവശനായ ഗന്ധമാദനനെന്ന വാനരപുംഗവൻ ഇപ്രകാരം പറഞ്ഞു. "ഹേ! പ്ലവഗവയ്യരെ! അംഗദൻ പറയുന്ന ഈ വചനങ്ങൾ നമുക്കെത്രയും ഹിതകരങ്ങളാണ്. ഈ ഇഷ്ടവാ ക്കുകളെ നാം ഒരിക്കലും അനാദരിക്കരുതു്. ശൈലവനങ്ങൾ, ദരികൾ, കന്ദരങ്ങൾ, പരിശൂന്യങ്ങളായ കാനനങ്ങൾ, മലമ്പുഴക ൾ എന്നിവയും മഹാത്മാവായ സുഗ്രീവൻ പറഞ്ഞേല്പിച്ചിട്ടുള്ള മററു പ്രദേശങ്ങളുമെല്ലാം നമുക്കു ചെന്നു പരിശോധിക്കാം." അ നന്തരം മഹാബലരായ ആ കപിവരന്മാരെല്ലാം ഒന്നായി എഴു ന്നേററു് വിന്ധ്യാടവികൊണ്ടും മററും തീരെ ദുർഗ്ഗമമായിരുന്ന സർവ്വ ദിക്കുകളും വീണ്ടും തിരഞ്ഞു തുടങ്ങി. ഇങ്ങിനെ സഞ്ചരിച്ചു സഞ്ച രിച്ചു് അവർ ശാരദാഭ്രാപോലെ പരശുഭവും ശ്രീമത്തും മഹാഗുഹ കളോടുകൂടിയതുമായ രജതപർവ്വതത്തിൽ ചെന്നുകയറി. അവിടെ യുള്ള അതിരമ്യങ്ങളായ സപ്തപർണ്ണവൃക്ഷത്തോപ്പുകൾ, വരകിൻകാ ടുകൾ തുടങ്ങിയ പ്രദേശങ്ങളും ശ്രദ്ധയോടെ തിരഞ്ഞു. എത്രത ന്നെ യത്നിച്ചിട്ടും വിപുലപരാക്രമികളായ അവർക്കു രാഘവമുനി ഷിയായ വൈദേഹി ഒരിടത്തും ദൃശ്യയായില്ല. അസംഖ്യം ഗുഹ കളോടുകൂടിയ ആ പർവ്വതം മുഴുവൻ പരിശോധിച്ചശേഷം അവ രെല്ലാം താഴെ ഇറങ്ങി ഭഗ്നമനസ്സോടുകൂടെ ഒരു തരുമൂലത്തിൽ ചെന്നിരുന്നു് അല്പനേരം വിശ്രമിച്ചു. വീണ്ടും ആ വാനരന്മാർ മുന്നോട്ടു നടന്നു വിന്ധ്യൻ തുടങ്ങിയുള്ള മററനേകം സ്ഥലങ്ങളിലും

ചെന്നു ദേവിയെ അന്വേഷിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/181&oldid=155877" എന്ന താളിൽനിന്ന് ശേഖരിച്ചത്