ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

177

                               സർഗ്ഗം-50
     താരൻ, അംഗടൻ തുടങ്ങിയ കപിവരന്മാരോടുകൂടെ ഹനൂ

മാൻ വിന്ധ്യപർവ്വതത്തിലുള്ള ഗുഹകൾ, ഗഹനങ്ങൾ എന്നീ പ്രദേ ശങ്ങളെല്ലാം ശ്രദ്ധയോടെ തിരഞ്ഞു. സിംഹം, ശാർദ്ദൂലം മുതലായ ഭയങ്കരമൃഗങ്ങളുടെ വാസഭൂമിയായ ഗിരിസാനുകൾ, പാറപ്പിളർപ്പു കൾ, ഉറവുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ,അദ്രികൂടങ്ങൾ, ഭീകര ങ്ങളായ മഹാബിലങ്ങൾ, ദുർഗ്ഗമങ്ങളായ വനാന്തരങ്ങൾ എന്നീ പ ല സ്ഥലങ്ങളും അവർ വേണ്ടാവണ്ണം അന്വേഷിച്ചു. ഇങ്ങിനെ സഞ്ചരിച്ചു സഞ്ചരിച്ചു് അവർ കാലം പോയതറിഞ്ഞില്ല. മാരു തി, ഗജൻ ഗവയൻ, ഗവാക്ഷൻ, ശരഭൻ, ഗന്ധമാദനൻ, മൈ ന്ദൻ, ദ്വിവിദൻ, ജാംബവാൻ, നളൻ, യുവരാജാവായ അംഗദൻ, താരൻ തുടങ്ങിയ വാനരയൂഥപന്മാർ അണിനിരന്നുകൊണ്ടു് ആ പ്രദേശം മുഴുവൻ പരിശോധിച്ചു. ഇങ്ങിനെ സഞ്ചരിച്ചുകൊണ്ടി രിക്കെ ക്ഷുൽപിപാസാദിപീഡയാൽ നന്ന പരവശരായ ആ കപിവരന്മാരെ ഒരു മഹാബിലം കണ്ടു. ഋക്ഷബിലമെന്നു പേരായ ആ ദുർഗ്ഗത്തെ ഒരു ദാനവനായിരുന്നു കാത്തുപോന്നിരുന്നതു്. ആ മഹാബിലം അസംഖ്യം ഗുല്മലതകളാൽ ആവൃതമായിരുന്നു. ക്രൌ ഞ്ചങ്ങൾ, ഹംസങ്ങൾ, സാരസങ്ങൾ എന്നിവ ആ ഗുഹാമുഖത്തി ൽ യഥേച്ഛം ചരിച്ചുകൊണ്ടിരുന്നു. ശരീരം മുഴുവൻ നനഞ്ഞും പത്മരേണുക്കളാൽ അലങ്കരിക്കപ്പെട്ടും ഉള്ള അസംഖ്യം ചക്രവാ കങ്ങൾ അവിടെ ക്രീഡിച്ചുകൊണ്ടിരുന്നു. ദുരതിക്രമ്യമായ ആ ബി ലത്തിന്നു സമീപം ചെന്നുനിന്നു വാനരന്മാർ അവിടമെങ്ങും പ്രച രിച്ചുകൊണ്ടിരുന്ന തൂമണം ആസ്വദിച്ചു വിസ്മയഭരിതരായി. പല സത്വങ്ങളും നിറഞ്ഞ് അതീവഘോരവും, വിഷമേക്ഷിതവും, അന തിക്രമ്യവുമായ ആ ബിലം ദൈത്യേന്ദ്രനിലയം പോലെ എത്രയും ഭയങ്കരമായിരുന്നു. ഈ മഹാദുർഗ്ഗത്തെക്കണ്ടു് വനസഞ്ചാരത്തിൽ അത്യന്തം ദക്ഷനും പർവ്വതതുല്യനുമായ ഹനുമാൻ മററു വാനരന്മാ

രോടിങ്ങിനെ വചിച്ചു. "ഹേ! വാനരന്മാരെ! ഗിരികൂടങ്ങളാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/182&oldid=155878" എന്ന താളിൽനിന്ന് ശേഖരിച്ചത്