ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

178

നിറയപ്പെട്ട ദക്ഷിണദിക്കു മുഴുവൻ നാം ഇപ്പോൾ തിരഞ്ഞു കഴി ഞ്ഞു. മൈഥിലിയെ ഒരിടത്തും കണ്ടതുമില്ല. ഇതാ നോക്കുവിൻ. നനഞ്ഞിരിക്കുന്ന അസംഖ്യം ഹംസങ്ങളും, ക്രൌഞ്ചങ്ങളും, ചക്ര വാകങ്ങളും ഈ ബിലദ്വാരത്തിൽകൂടെ പറന്നുകൊണ്ടിരിക്കുന്നു. ഇതിനകത്തു് വെള്ളമുള്ള വല്ല കൂപമൊ, പൊയ്കയൊ ഉണ്ടായിരി ക്കണം. ഇതാ ഇതിന്റെ മുഖയോരത്തു് വൃക്ഷലതകൾ തഴച്ചു നി ല്ക്കുന്നു" എന്നിങ്ങനെ പറഞ്ഞുകൊണ്ടു ഹനുമാൻ തേജസ്വികളും ഭീമബലന്മാരുമായ മററു വാനരന്മാരോടുകൂടെ അന്ധകാരന്തേരി തമായ ആ ബിലത്തിനുള്ളിൽ മെല്ലെ പ്രവേശിച്ചു. ഒട്ടും ചന്ദ്ര സൂര്യപ്രകാശമില്ലാതെ മഹാഭയങ്കരമായിബ്ദവിച്ചിരിരുന്ന ആ ബിലത്തിൽ അസംഖ്യം ക്രൂരമൃഗങ്ങളും പക്ഷികളും പാർത്തിരുന്നു. എന്നാൽ മഹാദ്യുതികളായ അവരുടെ തേജസ്സിന്നൊ കാഴ്ചക്കൊ പ്രാണന്നൊ തിമിരാവൃതമായ ആ ഗഹ്വരത്തിൽ യാതൊരു പ്ര തിബന്ധവുമുണ്ടായില്ല. അവരുടെ ഗതി വായുവിന്നുതുല്യം മഹാ ശക്തിയോടുകൂടിയതാണു്. കൂരിരുട്ടത്തുപോലും അവർക്കു കാഴ്ച യുമുണ്ട്. നാനാവൃക്ഷങ്ങൾകൊണ്ടു സങ്കലമായ ആ ബിലത്തിൽ ദാഹാനിമിത്തം നന്ന തളർന്നിരുന്ന അവർ അന്യോന്യം കൈ കോ ർത്തുപിടിച്ചുകൊണ്ടു സഞ്ചരിച്ചു. ദുസ്സഹമായ പിപാസയാൽ ദീനമാനസരായി ജീവിതാശപോലുമില്ലാതെ ഇങ്ങിനെ കുറേദൂരം സഞ്ചരിച്ചപ്പോൾ തിമിരമൊഴിഞ്ഞു് അത്യന്താ അഭിരാമമായുള്ള ഒരു പ്രദേശത്തിൽ അവർ ചെന്നുചേർന്നു. പ്രദീപ്ലാഗ്നിപോലെ അതീവശോഭയോടുകൂടിയ അസംഖ്യം കനകവൃക്ഷങ്ങൾ അവിടെ തിളങ്ങിക്കൊണ്ടിരുന്നു. സാലം, താലം, പുന്നാഗം, മരുതു്, ചെ മ്പകം, നാഗം, കൊങ്ങ എന്നീവ വൃക്ഷനിരകൾ ചെന്തളിരുകളോ ടും ദിവ്യഗന്ധമുള്ള മഞ്ജരികളോടുംകൂടെ വിചിത്രതരം പ്രകാശി ച്ചുകൊണ്ടിരുന്നു. ഹേമാഭരണങ്ങൾകൊണ്ടലങ്കരിച്ചതുപോലെ ചിത്രപ്പൂങ്കലകളാൽ പരിശോഭിതമായ അസംഖ്യം ലതകൾ വൃക്ഷ ങ്ങളിൽ ചുററിപ്പടർന്നിരുന്നു. ബാലസൂര്യപ്രഭങ്ങളായ വൈഡൂര്യത്ത

റകളോടുകൂടെ പരിലസിക്കുന്ന അനേകം കനകവൃക്ഷങ്ങൾ ഫലസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/183&oldid=155879" എന്ന താളിൽനിന്ന് ശേഖരിച്ചത്