ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

179


മൃതികൊണ്ടും പുഷപാതിഭാരംകൊണ്ടും ആ ബിലത്തെ വിശിഷ്യ തേജോമയമാക്കിയിരുന്നു. തരുണഭാസ്കരനെപ്പോലെ പ്രശോഭി ക്കുന്ന ചെന്താമരകളും നീലവൈഡൂര്യംപോലെ മിന്നുന്ന പത്രങ്ങളും കൊണ്ടുരമണീയമായിരുന്ന പൊയ്കകളും അവർ ആ ബിലത്തിൽ ദർശ്ശിച്ചു . പക്ഷികൾ സംഘോസംഘമായി അതിൽ ക്രീഡിച്ചു കൊണ്ടിരുന്നു. നിർമ്മലജലം നിറഞ്ഞുനിൽക്കുന്ന ആ പൊയ്കകളി ൽ പൊൻമീനങ്ങളും കൂർമ്മങ്ങളും നീന്തിക്കളിച്ചുകൊണ്ടിരുന്നു. കാഞ്ചനവീമാനങ്ങ , രജതവാഹനങ്ങൾ , രത്നഖചിതമായ സുവ ർണ്ണവാതായനങ്ങളോടുകൂടിയ രമ്യഹർമ്മ്യങ്ങൾ , വൈഡൂര്യം പതി ച്ചു വെള്ളികൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള മഹാമന്ദിരങ്ങൾ , മൃത്തി കകൊണ്ടു കെട്ടി മിനുപ്പിച്ചിട്ടുള്ള ഉത്തമഭിത്തികളോടുകൂടിയ പ ത്തനങ്ങൾ എന്നീ പലതരം വിചിത്രകാഴ്ചകളും ആ മഹാബില ത്തിനുള്ളിൽ ദർശ്ശിച്ചു വാനരൻമാർ വിസ്മയിച്ചു . ചില വൃക്ഷങ്ങ ൾ പ്രവാളതുല്യമായ ഫലങ്ങൾ വഹിച്ചുനിന്നിരുന്നു. പൊൻനി റമുള്ള ഷൾപദങ്ങൾ പൂത്തുനിന്നിരുന്ന ചില തരുക്കൾക്കു ചുറ്റും പറന്നുവട്ടമിട്ടുകൊണ്ടിരുന്നു. എന്നുതന്നെയല്ല രത്നഖചിതവും കാഞ്ചനനിർമ്മിതവുമായ വരാസനങ്ങൾ, മെത്തകൾ,സ്വർണ്ണംകൊ ണ്ടും വെള്ളികൊണ്ടും ഉണ്ടാക്കപ്പെട്ട വിവിധതരം ഭാജനങ്ങൾ എന്നിവയും ആ വാനരൻമാർ അവിടെ ദർശ്ശിച്ചു . ദിവ്യങ്ങളായ അകിൽ, ചന്ദനം തുടങ്ങിയ സുഗന്ധവസ്തുക്കൾ എത്രയെങ്കിലും അവിടെ കിടന്നിരുന്നു. ഏറ്റവും ശുചിയായ ഫലമൂലങ്ങൾ, ഉത്തമപേയങ്ങൾ, രുചികരങ്ങളായ മധുകൾ, ദിവ്യാംബരങ്ങൾ, ചിത്രകംബളങ്ങൾ, അജിനങ്ങൾ മുതലായസർവ്വവിധ സ്രേഷ്ഠവസ്തു ക്കളും ആ ബിലാന്തർഭാഗത്തിൽ യഥേഷ്ടമുണ്ടായിരുന്നു. ഒരു സ്ഥ ലത്തു മാറ്റുകൂടിയ സ്വർണ്ണം കുന്നുകോലെ കൂടിക്കിടക്കുന്നുണ്ട് . ഈ ദിവ്യകാഴ്ചകളെല്ലാം കണ്ടുകൊണ്ടു് ആ ബിലത്തിൽ സഞ്ചരി ച്ചുകൊണ്ടിരുന്നു. ഹേമാഭരണങ്ങൾകൊണ്ടലങ്കരിച്ചതുപോലെ ചിത്രപ്പൂങ്കലകളാൽ പരിശോഭിതമായ അസംഖ്യാലതകൾ വൃക്ഷ ങ്ങളിൽ ചുറ്റിപ്പടർന്നിരുന്നു. ബാലസൂര്യപ്രഭങ്ങളായ വൈഡൂര്യത്ത

റകളോടുകൂടെ പരിലസിക്കുന്ന അനേകം കനകവൃക്ഷങ്ങൾ ഫലസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/184&oldid=155880" എന്ന താളിൽനിന്ന് ശേഖരിച്ചത്