ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

181 ഇങ്ങിനെ പ്രതിവതിച്ചു . "അതിതേജസ്വിയും മായാവിയുമായി മയനെന്നൊരു ദാനവൻ ഉണ്ടായിരുന്നു. അവൻ തന്റെ മായാ ശക്തിയാൽ നിർമ്മിച്ചിട്ടുള്ളതാണു് കാഞ്ചനമായ ഈ കാനനം . പണ്ടു ദാനവൻർക്കു അവൻ വിശ്വകർമ്മാവായിരുന്നു. അതിദി വ്യങ്ങളായ ഈ കനകഹർമ്മ്യങ്ങൾ അവന്റെ ശില്പനൈപുണ്യ ഫലങ്ങളാണ്. അനേകം സംവത്സരം തപസ്സുചെയ്തു ബ്രഫ്മാവി നെ സന്തുഷ്ടനാക്കി അവൻ ഈ ശില്പവിദ്യകളെല്ലാം അദ്ദേഹത്തി ങ്കൽനിന്നു വരിച്ചു. അനന്തരം ആ ദാനവശ്രേഷുൻ ഈ മഹാ വനം നിർമ്മിച്ചു് പരമസുഖത്തോടെ ഇവിടെ വസിച്ചുപോന്നു. ഇങ്ങിനെയിരിക്കെ ഹേമയെന്ന അമരാംഗനിയിൽ സക്തനാക കാരണം ഒരു ദിവസം ദാനവപുംഗവൻ പുരന്ദരന്റെ വജ്രായു ധത്തിന്നിരയായി. അനന്തരം ബ്രഫ്മാവു് ഈ ഉത്തമവനങ്ങളും ഹിരണ്മയങ്ങളായ സൌദങ്ങളും ശാശ്വതങ്ങളായ മറ്റു കാമഭോഗ ങ്ങളും ഹേമക്കുകൊടുത്തു. സ്വയംപ്രഭായെന്നാണു് എന്റെ പേർ. ഹേ വാനരേ എന്റെ പ്രിയതോഴിയായ ഹേമ ന്രത്തഗീതങ്ങളി ൽ സമർത്ഥയാണ്.അവളാൽ ദത്തവരയായ ഞാൻ അവളുടെ ഈ വനത്തേയും ഉത്തമഗേഹങ്ങളേയും കാത്തുപോരുന്നു. നിങ്ങ ളെല്ലാം ഇവിടെ വന്നെതെന്തിന്നു് ? എന്തൊരുദ്ദേശ്യത്തോടുകൂടി യാണു് കാടു ചുറ്റുന്നത് ? ദുഷ്പ്രാപമായ ഈ വനം നിങ്ങൾക്കു ദ്രശ്യമായതെങ്ങിനെ ? ഇതാ ഈ ദിവ്യമായ ഫലമൂലങ്ങൾ ഭജി ച്ചുകൊള്ളുക . വിശപ്പും ദാഹവും തീർത്തു വിശ്രമിച്ചശേഷം എ ല്ലാം എന്നോടു വിസ്തരിച്ചു പറയുവിൻ "എന്നിങ്ങിനെ പറഞ്ഞു ധർമ്മചാരിണിയായ അവൾ ആ വാനരന്മാർക്കു ഭക്ഷിപ്പാനായി

പലതരം ഫലമൂലങ്ങൾ കൊടുത്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/186&oldid=155882" എന്ന താളിൽനിന്ന് ശേഖരിച്ചത്