ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

182 സർഗ്ഗം-52

  അനന്തരം ധർമ്മചാരിണിയായ ഹേമ പരാക്രമശാലികളായ

ആ വാനരന്മാരോടിങ്ങിനെ പറഞ്ഞു. "ഹേ! കപിശ്രേഷുരെ ! ഫലമൂലങ്ങൾ ഭുജിച്ചു നിങ്ങൾ വിശ്രമിച്ചുവെങ്കിൽ എല്ലാം എ ന്നോടു വിസ്തരിച്ചു പറയുവിൻ."തപോധനയുടെ ഈ വാക്കു കൾ കേട്ടു മാരുതാത്മജനായ ഹന്തമാൻ ഒട്ടും മറച്ചുനെയ്ക്കാതെ എല്ലാം ഉള്ളവണ്ണം ഇങ്ങിനെ വിവരിച്ചു. ഹേ! മഹാഭാഗെ! സർവ്വ ലോകങ്ങൾക്കും രാജാവും മഹേന്ദ്രവരുണതുല്യനും ശേരഥാ ത്മജനും ശ്രീരാമനുനായ രാമൻ ദണ്ഢകവനം പ്രാപിച്ചു . അനുജ നായ ലക്ഷമണനോടും ഭാര്യയായ വൈദേഹിയോടുംകൂടെ ആ മഹാത്മാവു കാനനത്തിൽ വസിച്ചുവരവെ ജനസ്ഥാനത്തുവച്ചു രാവണൻ വൈദേഹിയെ അപഹരിച്ചു. ആ രാജശ്രേഷ്ഠന്റെ സുഹൃത്തും, സത്വവാനും, വാനരാധിപനുമായ സുഗ്രീവൻ വൈദേ ഹിയെത്തിരയുവാനായി ഞങ്ങലളെ ഇങ്ങോട്ടയച്ചതാണ്. രാവ ണനേയും കാമരൂപികളായ അവന്റെ മറ്റു കൂട്ടുകാരെയും തിര യേണ്ടതിന്ന് അംഗദപ്രമുഖന്മാരായ ഞങ്ങളെയാണ് അഗസ്ത്യമുനി വസിക്കുന്നതും യമനാൽ സംരക്ഷിക്കപ്പെടുന്നതുമായ ഈ ദക്ഷി ണാശയിലേക്കു നിയോഗിച്ചത്. ആ ആജ്ഞയനുസരിച്ച് ഞങ്ങ ൾ ദക്ഷിണദിക്കുമുഴുവൻ തിരഞ്ഞുകഴിഞ്ഞു. വൈദേഹിയെ ഒരി ടത്തും കണ്ടതുമില്ല. അനന്തരം വിശപ്പുകൊണ്ടും ദാഹംകൊണ്ടും നന്ന തളർന്ന ഞങ്ങൾ ചിന്താവൈവശ്യത്തോടെ ഒരു തത്മൂല ത്തിൽ ചെന്നിരുന്നു. നിസ്സീമമായ ശോകതാപങ്ങളാൽ വിവ ർണ്ണ വദനരായ ഞങ്ങൾ ഈ ചിന്താമഹാർണ്ണവത്തിന്റെ മറുകര ചേരുവാൻ ഒരു മാർഗ്ഗവും കണ്ടില്ല. ഇങ്ങിനെ വിഷാദിച്ചിരിക്കെ അധികം അകലത്തല്ലാത്ത ഈ ബിലാ ഞങ്ങൾക്കു കാണ്മാനിടയാ യിതരുലതകളാൽ സംഛന്നവും തിമിരസംവൃതവുമായ ഈ ബി ലത്തിനിന്നു നനഞ്ഞ ഹംസങ്ങളും കുരരങ്ങളും സാരസങ്ങളും പു

റത്തേക്കു പറന്നുകൊണ്ടിരുന്നു. 'ഇതിനകത്തു വെള്ളമുണ്ട് ; നമു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/187&oldid=155883" എന്ന താളിൽനിന്ന് ശേഖരിച്ചത്