ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

183



ക്കിതിൽ കടന്നുചെല്ലാം' എന്നിങ്ങിനെ തീർച്ചയാക്കി ഉടൻ സ്വാ
മികാർയ്യത്തിൽ അതിതൃഷ്ണയോടുകൂടെ ഞങ്ങൾ പരസ്പരം കൈ
കോർത്തുപിടിച്ചുകൊണ്ടു തിമിരജടിലമായ ഈ ഗുഹയിൽ പ്രവേ
ശിച്ചു. ഹേ! തപസ്വിനി! ഇപ്രകാരമാണു് ഞങ്ങൾക്കിവിടെ
വന്നുചേരുവാനിടയായതു്. ഞങ്ങൾ ഈ വനത്തിൽ  വന്ന കാ
ർവും ഇന്നതാണെന്നു ഭവതിയോടു പറഞ്ഞുവല്ലൊ. ക്ഷുത്തുനി
മിത്താ നന്ന ക്ഷീണിച്ചിരിക്കുന്ന ഞങ്ങൾക്കു ഉദാരഹൃദയയായ ഭ
വതി ആതിഥ്യവിധിയനുസരിച്ചു ഫലമൂലങ്ങൾ ഭക്ഷിപ്പാൻ തന്നു.
ഞങ്ങൾ അവയെ ഭക്ഷിച്ചു വിശ്രമിക്കുകയുംചെയ്തു. ഇങ്ങിനെ ക്ഷു
ദാർത്തരായ ഞങ്ങളെ ഭവതി രക്ഷിച്ചു. ഇതിന്നു പ്രത്യുപകാരമായി
ഭവതിക്കു ഞങ്ങൾ എന്താണു് ചെയ്യേണ്ടതെന്നറിയുന്നില്ല എന്നി
പ്രകാരം പറഞ്ഞ ആ കപിവരരെ നോക്കി സർവജ്ഞയായ സ്വ
യംപ്രഭ ഇപ്രകാരം വചിച്ചു. ഹേ! ബലശാലികളായ വാനര
ന്മാരെ! ഞാൻ നിങ്ങളിൽ ഏറ്റവും പ്രസന്നയായി. ധർമ്മമാർഗ്ഗ
ത്തിൽതന്നെ ചരിച്ചുകൊണ്ടിരിക്കുന്ന എനിക്കു് ആരും ഒന്നും
ചെയ്യേണ്ടതില്ല.
                   
                     സർഗ്ഗം-53
സച്ചരിതമായ ആ താപസിയുടെ ധർമ്മസംഹിതങ്ങളായ
മംഗളമൊഴികൾ കേട്ടു ഹനൂമാൻ അവളോടിങ്ങനെ വചിച്ചു.
ഹേ! സുധാർമ്മികെ! ഭവതിയെശ്ശരണംപ്രാപിച്ചവരായ ഞങ്ങൾ
ഇതാ ഈ ബിലത്തിൽനിന്നു പുറത്തു പോകുവാൻ കഴിയാതെ
നന്ന വിഷമിക്കുന്നു. മഹാത്മാവായ സുഗ്രീവൻ ഞങ്ങൾക്കു നല്കീ
ട്ടുള്ള കാലവും കഴിഞ്ഞുപോയി. ഹേ! ധർമ്മപാരിണി! അതി
നാൽ ഭവതി ഞങ്ങളെ ഈ ബിലത്തിൽനിന്നു കയറ്റിവിടുവാൻ
തക്കവണ്ണം കരുണചെയ്യുക. സുഗ്രീവാജ്ഞയെ വ്യതിലംഘിക്ക
യാൽ ആയുസ്സൊടുങ്ങാറെയുള്ള ഞങ്ങളെ നിന്തിരുവടി കാത്തു

രക്ഷിക്കേണമെ. എത്രയും മഹത്തായൊരു കർമ്മം ഞങ്ങൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/188&oldid=155884" എന്ന താളിൽനിന്ന് ശേഖരിച്ചത്