ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

187

      സർഗ്ഗം--54
  ---------
  താരേശന്നു തുല്യം മഹാതേജസ്വയായ താരന്റെ ഈ അഭി

പ്രായത്തെ കേട്ടു ഹന്ത്രമാൻ ഇങ്ങിനെ ചിന്തിച്ചു :--" അംഗദൻ രാ ജ്യം കൈവശപ്പെടുത്തി നിശ്ചയം. ഈ കപീവീരരെല്ലാം അംഗദ ന്റെ ഹിതമനുസരിച്ച് ഈ ബിലത്തിൽ ചെന്നു വസിക്കന്നുവെ ങ്കിൽ ക്രമേണ ഇവരുടെ സംഘം തടിച്ചുകൂടി ബിലവും അതിന്നു ചുറ്റുമുള്ള പ്രേശങ്ങളും ഇവന്നധീനമാകും. കാലാന്തരത്തിൽ വാ വരേശ്വരനായ സുഗ്രീവനെ പരാജിതനാക്കി കിഷ്കിന്ധയും ഇവൻ കൈക്കലാക്കും. ദേശകാലജ്ഞത, ദാർഢ്യം എന്നുതുടങ്ങിയ ച തുർഗുണങ്ങളും ശുശ്രുഷാദി അഷ്ടാംഗധീഗുണങ്ങളും സാമാദ്യുപാ യ ചതുഷ്ടയങ്ങളും തികഞ്ഞവനാണ് ഇവൻ. ബലപരാക്രമങ്ങൾ, തേജസ്സ് എന്നിവ ഇവനിൽ ശാശ്വതങ്ങളാണ്. ശുക്ലപക്ഷാടി യിലെ തിങ്കൾകല പോലെ ശ്രീ ഇവനിൽ വളർന്നുകൊണ്ടുതന്നെയി രിക്കുന്നു. ബുദ്ധികൊണ്ടു വ്യാഴാചാർയ്യന്നും പരാക്രമംകൊണ്ടു ത ന്റെ പിതാവായ ബാലിക്കും തുല്യനാണ് ഇവൻ. ബൃഹസ്പതി യെ പുരന്ദരൻ എപ്രകാരമോ അപ്രകാരം ഇവൻ താരനെ അനു കൂലിക്കുന്നു. സ്വാമിഹിതത്തിന്നായി പുറപ്പെട്ടുപോന്നിട്ടുള്ളവനാ ണല്ലോ അംഗദൻ.സർവ്വശാസ്ത്രവേദിയായ ഇവനെ വല്ലവിധവും ഇപ്പോൾ പാട്ടിലാക്കുകതന്നെ വേണം " എന്നീ വിചാരങ്ങളോടു കൂടെ ഹന്ത്രമാൻ ഭേദമെന്ന മൂന്നാമുപായത്തെ എത്രയും വാക് ചാ തുര്യത്തോടെ വർണ്ണിച്ചു വർണ്ണിച്ചു അംഗദൻതുടങ്ങിയ വാനരന്മാ രെയെല്ലാം അന്യോന്യം ഭേദിപ്പിച്ചു.അനന്തരം വാക്യകോവിദ നായ മാരുതി കോപാപായങ്ങളോടുകൂടെ ഭൂഷണിവാക്കുകൾ ഉ ച്ചരിച്ച് അംഗദനെ ഏറ്റവും ഭയപ്പെടുത്തി. "ഹേ! താരയേ! നീ യോ അതിസമർത്ഥൻ! പിതാവിനെപ്പോലത്തന്നെ കപിരാജ്യം മുഴു വൻ ഭരിക്കുവാൻ നീ പ്രാപ്തനാണ്. സംഗരത്തിൽ നേതൃത്വം വ ഹിപ്പാനും നിനക്കു വേണ്ടത്ര ശേഷിയുണ്ട്. എന്നാൽ ഹേ!കപി

പുംഗവ! വാനരന്മാരാകട്ടെ--സദാ അസ്ഥിരചിത്തരാണ്. പുത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/192&oldid=155888" എന്ന താളിൽനിന്ന് ശേഖരിച്ചത്