ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188 മാരങ്ങളെപ്പിരിഞ്ഞുള്ള ഇവർ നിന്റെ കല്പനയെ എങ്ങിനെ പരി ഗണിക്കും.യഥാർത്ഥം പറയുകയാണെങ്കിൽ ഇവർ നിനക്കിണ ങ്ങിയിരിക്കയില്ല. ഈ നില്ക്കുന്ന ജാംബവാ, നീലൻ, മഹാകപി യായ സുഹോത്രൻ തുടധങ്ങിയ വാനരന്മാരിൽ ആരേയും സമദാ നാദി ഗുണങ്ങൾക്കൊണ്ടോ ദണ്ഡംകൊണ്ടുതന്നെയോ സുഗ്രീവങ്കൽ നിന്നും അപകർഷണംചെയ്യുവാൻ നിനക്കു സാധിക്കയില്ല. എ ന്നെ വശത്താക്കാനും നിനക്കു ശക്യമല്ല. പ്രബലന്നു ദുർബലനോ ടുള്ള ശത്രുതനിമിത്തം നാശത്തിന്നു വകയില്ല.നേരേമറിച്ചു ദുർബ്ദ ലന്നു ബലവാനോടുള്ള വിഗ്രഹചിന്ത ഒട്ടും ക്ഷേമകരമല്ല. ഋക്ഷ ബിലത്തെപ്പറ്റി നിങ്ങൾ ഇപ്പോൾ സംസാരിച്ചതു മുഴുവൻ ഞാൻ കേട്ടിരുന്നു. ഈ ബിലം ഭൂമിയിൽ ചേർന്നതെല്ലെന്നുവരുമോ. ഇ തിനെപ്പിളർക്കുവാൻ ലക്ഷ്മണസായകങ്ങൾക്കു ശക്തിയില്ലെന്നൊ. ഇന്ദ്രൻ തന്റെ വജ്രായുധംകൊണ്ട് ഈ പർവ്വതത്തെ മുമ്പ് അല്പ മെ പിളർടുന്നുള്ളു. എന്നാൽ ഹേ! അംഗമ! ലക്ഷ്മണന്റെ നിശി തതസ്ത്രങ്ങൾ ഇതിനെ പത്രപുടത്തെയെന്നപോലെ വിദാരണം ചെ യ്യുമെന്നു നീധരിക്കുക. നാരാചംപോലെ കൂർത്ത മുനയോടുകൂടി യ ഇത്തരം ബാണങ്ങൾ ലക്ഷ്മണന്റെ വശം ​എത്രയെങ്കിലുമുണ്ട്. വജ്രതുല്യമായ അവ ഓരോന്നും സ്പർശനമാത്രത്തിൽതന്നെ വൻമല പോലും തകർന്നുപോകാത്തക്കവണ്ണം അത്ര മൂർച്ചയുള്ളതാ‌ണ്. ഹേ! പരന്തപ! നീ എപ്പോൾ ഒരു സ്ഥലത്തു ചെന്നു സ്വസ്ഥനായിരി ക്കുന്നുവോ ആ നിമിഷത്തിൽ ഇത്രയും ഉറപ്പു പറയുന്ന ഈ വാന രന്മാർ നിന്നെ വിട്ടു മണ്ടും. പുത്രഭാരങ്ങളെ സ്മരിച്ചും വിശന്നു വലഞ്ഞും ദുഖശയ്യയെത്തന്നെ സദാ ആശ്രയിച്ചുകൊണ്ടിരിക്കുന്ന ഇവർ അങ്ങയെ നിശ്ചയും തനിയെ വിട്ടുപോകും. ബന്ധു ക്കളും സുഹൃത്തുക്കളും വെടിഞ്ഞ് ഏകനായിത്തൂരുമ്പോൾ തൃണം ഇളകിയാൽകൂടിയും അങ്ങുന്ന് ദയന്ന് വിറച്ചുപോകും. ഘോരത രമായ ലക്ഷ്മമസായകങ്ങൾ അപവൃത്തനായ നിന്നെ വധിക്കേ ണമെന്നു തീർച്ചയാക്കുന്നുവെങ്കിൽ മഹാവേഗങ്ങളും ദുരാസദങ്ങളു മായ അവ ഒരു വിധത്തിലും നിന്നെ വിട്ടൊഴിക്കയില്ല.ഹേ!അം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/193&oldid=155889" എന്ന താളിൽനിന്ന് ശേഖരിച്ചത്