ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

190

ണ്. ശത്രുസുതനായ എന്നെ സുഗ്രീവൻ നാട്ടിൽ ഇരിപ്പാൻ അ നുവദിക്കുമെന്നു നിങ്ങൾ കരുതുന്നുവോ? കപീശ്വരാജ്ഞയെ ഭിന്നി ച്ച് അപരാധിയായി ഭവിച്ചിട്ടുള്ള ഈ ദുർബ്ബലൻ ഇനി കിഷ്കിന്ധ യിൽ ചെന്ന് ജീവിതം കഴിക്കുന്നതെങ്ങനെ? ശാനും ക്രൂരനും നൃശം സനുമായ സുഗ്രീവൻ രാജ്യംകാരണമായി ഉപായത്തി എന്നെ ബന്ധനത്തിലാക്കിക്കഴിഞ്ഞു നിശ്ചയം. ഈ ദണ്ഡനം സഹിച്ചു മരിക്കയേക്കാൾ എനിക്കു യോഗ്യമായിട്ടുള്ളതു പ്രായോപവേശം തന്നെ. ഹേ! വാനരൻമാരേ! എന്നെ അതിനുവദിച്ചു നിങ്ങൾ കിഷ്കിന്ധയിലേക്കു തിരിച്ചുകൊൾവിൻ. ഇതാ ഞാൻ നിങ്ങളോ ടു ഖണ്ഡിച്ചുതന്നെ പറയുന്നു. ഞാൻ കിഷ്കിന്ധയിലേക്കു പോരു ന്നില്ല. ഇവിടെത്തന്നെ കിടന്നു പ്രായോപവേശനംചെയ്തു മരിപ്പാ നാണ് ഞാൻ തീർച്ചയാക്കിയിക്കുന്നതു്. നിങ്ങൾ ചെന്നു ബലസമ്പന്ന രായ ശ്രീരാഘവനേയും സുഗ്രീവനേയും അഭിവാദ്യംചെയ്യുവിൻ. അവരോടു് എന്റെ കുശലവൃത്താന്തം പറയുക. നിങ്ങൾ രുമ യേയും എന്റെ മാതാവായ താരയേയും അശ്വസിപ്പിക്കണം. ധർമ്മചാരിണിയായ എന്റെ മാതാവു് പ്രകൃത്യതന്നെ പുത്രപ്രിയ യും ദയാശാലിനിയുമാണ്. ഞാൻ മരിച്ചുവെന്നു കേട്ടൽ ഉടൻ അ വളും പ്രാണങ്ങൾ വെടിയും".ഇപ്രകാരം പറഞ്ഞു് ആ വൃദ്ധവാന രന്മാരെല്ലാം അത്യന്തം ദുഃഖിച്ചു രോദനംചെയ്തു. അവർ ചുടുചുടെ കണ്ണുനീർ വാത്തു. അനന്തരം അവരെല്ലാം സുഗ്രീവനെ നിന്ദി ച്ചും ബാലിയെ അഭിനന്ദിച്ചുംകൊണ്ടു പലതും പറഞ്ഞു് അംഗദ നോടൊന്നിച്ചുതന്നെ പ്രായോപവേശം ചെയ്പാൻ സന്നദ്ധരായി. അവർ അവനു ചുറ്റും ചെന്നു കിടന്നു. ദുഃഖകാഠിന്യത്തോടെ ദർഭ ശയ്യയിൽ കിടന്നു രോദനംചെയ്യുന്ന അവർ രാമന്റെ വനവാസം, ദശരഥന്റെ നാശം, ജടായുവധം, വൈദേഹിയുടെ അപഹരണം, ബാ

ലീനിഗ്രഹണം, രാഘവകോപം, തന്നിമിത്തം വാനരന്മാർക്കു നേരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/195&oldid=155890" എന്ന താളിൽനിന്ന് ശേഖരിച്ചത്