ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

192

കാരുണ്യയന്ത്രിതന്മാർ പ്രാണങ്ങൾപോലും പരിത്യജിച്ച് അന്യോ ന്യം ഉപകാരം ചെയ്യുന്നു. രാമപ്രീയത്തിന്നായിട്ടാണല്ലോ പക്ഷി ശ്രേഷ്ഠനായ ജടായു തന്റെ പ്രാണനെപ്പോലും കൈവെടിഞ്ഞതു് . നമ്മളും ഇതാ ജീവിതത്തെ അല്പവും ആശിക്കാതെ രാമകാര്യത്തി ന്നുവേണ്ടി ഘോരാണ്യങ്ങൾതോറും സഞ്ചരിക്കുന്നു. പക്ഷെ മൈ ഥിലിയെ ഇതേവരെ കണ്ടുകിട്ടിയില്ല. രാവണനാൽ രണത്തിൽ ഹനിക്കപ്പെട്ട് ജടായു പരമമായ ഗതിയെ പ്രാപിച്ചു . സുഗ്രീവ നേയും അവന്നിനി ഭയപ്പെടേണ്ട ജടായുവിന്റെയും ദശരഥ ന്റേയും മരണവും വൈദേഹിയുടെ അപഹരണവും ഓർക്കുമ്പോ ഴാണ് നമുക്കു ശങ്കജനിക്കുന്നതു്. സീതയോടുകൂടെ രാമലക്ഷ്മണ ന്മാർക്കു് ആരണ്യവാസം ചെയ്യേണ്ടിവന്നതും രാമബാണമേറ്റ ബാ ലി അഭിഹതനായതും അനേകരാക്ഷസന്മാർ ശ്രീരാഘനന്റെ ജ്വ ലിക്കുന്ന കോപാഗ്നിക്കു ഭക്ഷണമായതുമെല്ലാം ദശരഥൻ കൈകേ യിക്കു കൊടുത്തവരംനിമിത്തമാണ് ". ഇപ്രകാരം അസുഖവാക്കു കൾ കീർത്തീച്ചു ദുഃഖിച്ചുംകൊണ്ടു ഭുമിയിൽ കിടക്കുന്ന വാനരന്മാ രെക്കണ്ടപ്പോൾ മഹാമതിയായ ഗൃദ്ധ്രരാജന്റെ മനസ്സലിഞ്ഞു. അതിദൈന്യമാംവണ്ണം ആ പക്ഷിശ്രേഷ്ഠൻ ഇങ്ങിനെ വചിച്ചു .

                           സർഗ്ഗം--57
       അംഗദൻ പറഞ്ഞവസാനിപ്പിച്ച വാക്കുകൾ കേട്ടു തീക്ഷ്ണതു

ണ്ഡനും മഹാസ്വനനുമായ ആ ഗൃദ്ധ്രൻ ഇപ്രകാരം വചിച്ചു ."പ്രാ ണതുല്യനായ എന്റെ സോദര--ജടായുവിന്റെ നിധനവർത്തമാ നത്തെപ്പറ്റി പറയുന്നതാരാണ് ? ആ വൃത്താന്തം എന്റെ ഹൃദ യത്തെ ഭേദിക്കുന്നു. ജനസ്ഥാനത്തുവെച്ചു രാക്ഷസരാജാവിന്നും ജടായുവിന്നും തമ്മിൽ സംഗരണ്ടാവാൻ കാരണമെന്ത്? എ ന്റെ ഭ്രാതാവിന്റെ പേർപോലും ഞാൻ കേട്ടിട്ടു വളരെ ദിവ

സമായി. ദയവുചെയ്തു നിങ്ങൾ എന്നെ ഈ ഗിരിശൃംഗത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/197&oldid=155892" എന്ന താളിൽനിന്ന് ശേഖരിച്ചത്