ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

197

ദിത്യരശ്മിപോലെ അത്യന്തം ശോഭയുള്ളതും മഹത്തരമായതുമായ ചുറ്റുമതിലുകൾ എന്നിവകൊണ്ട് ഈ നഗരം സുമനോഹരം വി ളങ്ങുന്നു. ദിവ്യപട്ടാംബരം ധരിച്ചിട്ടുള്ളവളും അതിദീനയുമായ വൈദേഹി രാക്ഷസികളാൽ സംരക്ഷിക്കപ്പെട്ടുകൊണ്ടും രാവ ണാന്തഃപുരത്തിൽ വസിക്കുന്നുണ്ട്. സാഗരവാരിയാൽ ചുറ്റപ്പെ ട്ടിരിക്കുന്ന ആ ദ്വീപിൽ ചെന്നാൽ ജനകജയായ സീതയെ നിങ്ങ ൾക്കു കാണാം. ഇവിടെനിന്നു നേരെ തെക്കു നൂറുകാതം അപ്പു റത്തുള്ള ലങ്കയിലേക്കു നിങ്ങൾ വേഗം ചെല്ലുവി. രാവണനേ യും നിങ്ങൾക്കവിടെകാണാം. പുറപ്പെട്ടുകൊള്ളുക. നിശ്ചയമാ യും നിങ്ങൾക്കു സീതയെ കണ്ടു തിരിച്ചുപോരാം. ഇതെല്ലാം ഞാൻ എന്റെ ദിവ്യചക്ഷുസ്സുകൊണ്ടു കാണുന്നു ഭൂമിയോടടുത്ത് എത്ര യും താണുകിടക്കുന്ന ആദ്യപന്ഥാവു ധാന്യാദികൾ തിന്നുപജീവി ക്കുന്ന പ്രാണികൾക്കു സഞ്ചരിപ്പാനുള്ളതാണ്. അതിനുതൊട്ടു മേലെയുള്ള പന്ഥാവിൽകൂടെ ബലിഭോക്താവായ കാകനും വൃ ക്ഷഫലങ്ങൾ തിന്നുപജീവിക്കുന്ന മറ്റു പക്ഷികളും പറക്കുന്നു. അതിന്നും മേലെയുള്ള പന്ഥാവിൽകൂടെ ക്രൌഞ്ചങ്ങൾ, കുരരങ്ങ ൾ മുതലായവ സഞ്ചരിക്കുന്നു. അവയ്ക്കും മേലെ ശ്യേനങ്ങൾ പ റക്കുന്നു. അതിലും ഉയർന്നുള്ള അഞ്ചാമത്തെ പന്ഥാവു ഗൃദ്ധ്രങ്ങ ൾക്കു സഞ്ചരിപ്പാനുള്ളതാണ്. ബലവീര്യത്തോടുകുടിയവയും രൂപയൌവനസമ്പന്നങ്ങളുമായ അരയന്നങ്ങൾ അതിന്നും മേലെ ആറാമത്തെ പന്ഥാവിൽകൂടെ ചരിക്കുന്നു. എല്ലാറ്റിന്നും മേലെ അത്യന്തം ഉയരമുള്ള ഏഴാമത്തെ പന്ഥാവിൽകൂടെ വൈനതേ യുന്നു മാത്രമെ സഞ്ചരിപ്പാൻ കഴികയുള്ളു. ഹേ! പ്ലവഗവര്യരെ! ഞാൻ വൈനതേയന്റെ വംശത്തിൽ പെട്ടവനാണ്. ഇവി ടെ ഇരുന്നുകൊണ്ടുതന്നെ എനിക്കു രാവണനേയും ജാനകിയേയും കാണ്മാൻ കഴിയും. ഗരുഡന്നുള്ളതുപോലെത്തന്നെ ദിവ്യച ക്ഷുർബലം എനിക്കും ഉണ്ട്. ആഹാരവീര്യത്താൽ സ്വതവെത ന്നെ നൂറകാതംവരെ കാഴ്ചയുള്ളവരാണ് ഞങ്ങൾ. പ്രകൃത്യാ

ഈശ്വരൻ ഞങ്ങൾക്കു ഇര കല്പിച്ചിട്ടുള്ളതും അകലെയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/202&oldid=155897" എന്ന താളിൽനിന്ന് ശേഖരിച്ചത്