ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

198


പാദമൂലത്തിങ്കൽ ഇര കല്പിച്ചിട്ടുള്ളത് കുക്കുചങ്ങൾക്കാണ്. ഈ ലവണസമൂദ്രം കടക്കുവാനുള്ള ഉപായം നിങ്ങൾ വേഗം കണ്ടുപി ടിക്കുവിൻ . വൈദേഹിയെക്കണ്ടു കായം സാധിച്ച് നിങ്ങൾക്കു തിരിച്ചുപോരാം. മാംസഭുക്കായ ആരാക്ഷസൻ എന്റെ സോ ദരനോടു ചെയ്ത ക്രിയക്കു ഞാൻ പ്രതിക്രിയ ചെയ്തവെന്നും വരുമ ല്ലോ. ദയവുചെയ്തു നിങ്ങൾ എന്നെ കടൽത്തീരത്തു കൊണ്ടു പോയി വിടുവി. സ്വർഗ്ഗം പ്രാപിച്ചരിക്കുന്ന മഹാത്മാവായ എന്റെ ഭ്രാതാവിനു ഞാൻ ഉദകം നൽകട്ടെ സമ്പാതിയുടെ ഈ വാക്കുകൾ കേട്ട് മഹാതേജസ്വികളായ ആ വാനരന്മാർ ദദ്ധ്രപക്ഷനായ അവനെ നദീനദപതിയായ സാഗരതീരത്തിൽ കൊണ്ടുവിട്ടു. ഉദകാദികർമ്മാനന്തരം അവർ അവനെ എടുത്തു വീണ്ടും യഥാസ്ഥാനം പ്രാപിക്കുകയും ചെയ്തു. ഇങ്ങിനെ ജന കജയുടെ വ്രത്താന്തം അറിവാൻ ഇടവന്നവരായ ആ വാനരൻമാർ സർവരും ഹൃദയം കുളിത്തു പുളകത്താൽ ആവൃതരായി.

                        സർഗം - 59
   സമ്പാതിയുടെ സുധാമധുരങ്ങളായ ഈ ഭാഷിതങ്ങൾ കേട്ടു

ഏറ്റവും സന്തോഷിച്ച് ജാബവൽപ്രമുഖന്മാരായ വാനരന്മാർ സസംഭ്രമം ഇങ്ങിനെ വചിച്ചു. സീത എവിടെ ഉണ്ട്. ആ സാ ദ്ധ്വിയെ അപഹരിച്ചതാർ ? എന്നീ വൃത്താന്തങ്ങളെല്ലാം ദയവു ചെയ്തു നീ ഞങ്ങളോടു പറയുക. വജ്രവേഗത്തോടുകൂടിയ രാമസാ യകളുടേയും ലക്ഷ്മണബാണങ്ങളുടേയും ഭൂരിവിക്രമത്തെ ഓർക്കാ ത്തതാരാണ് ? സീതാദേവിയുടെ വൃത്താന്തം അല്പമാത്രം കേട്ടവ രായ ആ വാനരന്മാരെ ആശ്വസിപ്പിച്ചുംകൊണ്ടും സമ്പാതി പ്രീതി പുരസ്സരം വീണ്ടും ഇങ്ങിനെ വചിച്ചു. ഹേ!വാനരശ്രേഷ്ഠരെ! ആയതലോചനയായ സീതയുടെ ഹരണത്തെപ്പറ്റി എനിക്കറി

വാനിടയായതെങ്ങനെ. ആർ പറഞ്ഞു,എവിടെവെച്ചറിവുകിട്ടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/203&oldid=155898" എന്ന താളിൽനിന്ന് ശേഖരിച്ചത്