ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

200

കുമാര! നീ ജീവിച്ചുവല്ലൊ. ഭാഗ്യം തന്നെ. ആ രാക്ഷസൻ ഒരുവി ധം ഇവിടെ നിന്നു പോയത് നിന്റെ കലാഗുണമാണ് എന്നി ങ്ങിനെ പറഞ്ഞു. ആ ഭയങ്കരൻ രാക്ഷസാധിപനായ രാവ ണനാണെന്നും ദാശരഥിയായ ശ്രീ രാഘവന്റെ പത്നിയെ അവ ൻ അപഹരിച്ച് കൊണ്ടുപോവുകയാണെന്നും തൽസമയം എനിക്കു മനസ്സിലാക്കുവാൻ ഇടവന്നു. കിഴിഞ്ഞുകിടക്കുന്ന വസ്ത്രാഭരണ ങ്ങളോടും ചിന്നിച്ചിതറിയ കേശാഭരത്തോടുംകൂടി ശോകവേക പ രാജിതയായ അവൾ രാമലക്ഷ്മണന്മാരെ വിളിച്ചാർത്തു കേണു കൊണ്ടിരുന്നു. ഹേ! താത! ഈ കാരണങ്ങൾകൊണ്ടെല്ലാമാണ് എനിക്കു തിരിച്ചു പോരുവാൻ കാലവിളംബം വന്നു പോയത് . ഹേ! കപിശ്രേഷുരെ! ഈ വൃത്താന്തങ്ങളെല്ലാം കാലജ്ഞലായ സുപാർശ്വൻ എന്നെ അറിയിക്കുകയണ്ടായി. കാര്യ ത്വതങ്ങൾ ഇന്ന വിധമാണെന്നു ഗ്രഹിച്ചിട്ടും തന്റെ പരാക്രമം പ്രദർശിപ്പിപ്പാൻ അവന്നു ബുദ്ധിയുണ്ടായില്ല. പിന്നെ ഹീനപക്ഷ നായ ഞാൻ പുറപ്പെട്ടാൽ എന്തൊരു കാര്യമാണു് സാധിക്കുക. വാക്കുകൊണ്ടോ ബുദ്ധികൊണ്ടൊ ദശരധിക്കുവേണ്ടി എന്തു ചെ യ്യുവാനും ഞാൻ ഒരുക്കമാണ്. ശ്രീ രാഘവന്റെ കാര്യം എന്റെ കാര്യമാണെന്നാണു് ഞാൻ വിചാരിക്കുന്നത്. പൌരുഷം പ്രദ ർശിപ്പിക്കേണ്ടുന്ന കാര്യം മാത്രം നിങ്ങളിലാണിരിക്കുന്നത്. കപീ ശ്വരനാൽ ആജ്ഞാപിക്കപ്പെട്ടിട്ടുള്ള നിങ്ങൾ മതിശ്രഷ്ഠരും ബ ലശാലികളും മഹാപരാക്രമികളും ദേവന്മാർക്കു പോലും ദുരാസദരു മാണ്. കങ്കപാത്രങ്ങൾകൊണ്ടലങ്കരിക്കപ്പെട്ടിട്ടുള്ള രാമലക്ഷ്മണന്മാ രുടെ നിശതസായകങ്ങൾ മൂന്നുലോകങ്ങളുടേയും നിഗ്രഹാനുഗ്ര ഹങ്ങൾക്കുമതിയായവയാണ്. ദശഗ്രീവൻ എത്രതന്നെ തേജോ ബലങ്ങളോട് കൂടിയവനായിരിക്കട്ടെ. അതിസമർഥൻമ്മാരായ നിങ്ങ ൾക്കു ദുഷ്കരമായി ഒന്നും തന്നെ ഇല്ല. ഹേ! കപിവീരരെ! അതി നാൽ കാലവിളബനം ഒന്നുകൊണ്ടുമരുത്. വേണ്ടതെന്തെന്നു വേഗം ചിന്തിച്ചു പ്രവർത്തിക്കുവിൻ. നിങ്ങളെപ്പോലുള്ള ബുദ്ധി

മാന്മാർ ഒരിക്കലും അലസത കാട്ടാറില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/205&oldid=155900" എന്ന താളിൽനിന്ന് ശേഖരിച്ചത്