ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

202

വും ഈ ഋഷിവയ്യനെ പലപ്പോഴും ചെന്ന് കാണാറുണ്ടായിരുന്നു. ഈ മുനിപുംഗവന്റെ അശ്രമദേശത്തിൽ സദാ സുഗന്ധവായു വീശുന്നു. പുഷ്പ്പിക്കാത്തതൊ കായ്ക്കാത്തതൊ ആയി ഒരു വൃക്ഷ വും അവിടെ ഇല്ല. ഈ ആശ്രമത്തിനു സമീപം ചെന്ന് ഭഗ വാനായ നിശാകരനെ പ്രതീക്ഷിച്ചും കൊണ്ടു് ഞാൻ ഒരുതരുമൃ ലയത്തുൽ ചെന്നിരുന്നു. ഇങ്ങിനെ ഇരിക്കെ കുറേ അകലെയാ യി ജ്വലിതതേജസ്വിയും അധൃഷ്യനുമായ ആ മുനിവയ്യൻ സ്നാ നാന്തരം തെക്കുനിന്ന് വടക്കോട്ടേക്ക് വരുന്നതു കണ്ടു. ഋഷ ങ്ങൾ വ്യാഘ്രങ്ങൾ, സിംഹങ്ങൾ, നാഗങ്ങൾ ജീവികൾ ധാതാവെ ഭൂതങ്ങളെന്നപോലെ ആ മുനിപുഗവനെ അനുഗമിച്ചു കൊണ്ടിരുന്നു. മഹർഷിപുംഗവൻ ആശ്രമത്തിൽ പ്രവേശിച്ചുവെ ന്നു കണ്ടപ്പോൾ അവ' രാജധാനിയിൽ പ്രവേശിച്ച രാജശ്രഷ്ഠ നെ വിട്ടുപോകുന്ന ആമാത്യബലങ്ങളെപ്പോലെ തിരിച്ചു പോകയും ചെയ്തു. എന്നെ കണ്ടിട്ടു മുനിവയ്യൻ തലയാട്ടിയും കൊണ്ട് ആശ്ര മത്തിൽ ചെന്നുകേറി. അൽപ്പസമയത്തിനുള്ളിൽ തിരികെ വന്ന് എന്നോട് ഇങ്ങിനെ കുശല പ്രശ്നങ്ങൾ ആരംഭിച്ചു. ഹേ! സൗ മ്യ! നിന്റെ രോമവൈകല്യം നിമിത്തം നിന്നെകണ്ടിട്ട് ആദ്യം എനിക്കു മനസ്സിലായില്ല. നിന്റെ പക്ഷങ്ങളും ത്വക്കം അഗ്നി യിൽ ദഹിച്ചു വ്രണപ്പെട്ടതായി കാണുന്നുവല്ലോ. വായുവേഗിക ളും കാമ രൂപികളുമായ രണ്ടു ഗൃദ്ധ്രസഹോദരൻമ്മാരെ ഞാൻ മുമ്പു തന്നെ അറിയും. അതിൽ സമ്പാതിയല്ലെ ഭവാൻ. അങ്ങ യുടെ അനുജന്റെ പേർ ജടായുസ്സെന്ന ആ മാനുഷരൂപം ധരി ച്ചു നിങ്ങൾ രണ്ടുപേരും എന്റെ മുന്നിൽ വീണ് കുമ്പിടു കയുണ്ടായിട്ടുണ്ട്. എന്തൊരു വ്യാധിയാണ് ഭവാനെ ഇപ്പോൾ ഈ വിധം പീഡിപ്പിക്കുന്നത്. അങ്ങയുടെ പക്ഷഓങ്ങൾ അറ്റു പോയതെങ്ങിനെ. അങ്ങയെ വല്ലവരും ഉപദ്രവിച്ചുവോ? എല്ലാം

എന്നോട് വിസ്തരിച്ചു പറയുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/207&oldid=155902" എന്ന താളിൽനിന്ന് ശേഖരിച്ചത്