ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹൃദയമാകട്ടെ ചഷുരിന്ദ്രിയത്തിൽനിന്നും പിന്തിരിഞ്ഞു,വീണ്ടും നന്ന പ്രയത്നപ്പെട്ടു സൂര്യനെ ദർശിച്ചപ്പോൾ സൂര്യമണ്ഡലം പൃത്ഥ്വീ പ്രമാണമായി വിളങ്ങുന്നതു കണ്ടു. കുറെനേരം കഴിഞ്ഞപ്പോൾ ജടായുസ്സ് ചൂടു സഹിക്കവയ്യാതെ മനസ്സുവിട്ടു താഴോട്ടു പതിച്ചു.ഇ ത് കണ്ടു ഞാൻ അതിവേഗം ചെന്നു് എന്റെ ചിറകുകൾകൊണ്ടു ജടായുവെ സൂര്യരശ്മിയിൽനിന്നും മറച്ചു.അതിനാൽ അവൻ ദഹി ച്ചുപോയില്ല.എന്നാൽ ഞാനാകട്ടെ-പ്രമാദംനിമിത്തം നിർദ്ദഗ്ദ്ധ പക്ഷനായി പെട്ടെന്നു താഴെ വീണു.ജടായുസ്സ് ജനസ്ഥാനത്തു വീ ണിരിക്കാമെന്നാണു് ഞാൻ ഊഹിക്കുന്നതു്. ജഡീകൃതനും ദഗ്ദ്ധപ ക്ഷനുമായ ഞാൻ പതിച്ചതു ഈ വിന്ധ്യപർവ്വതത്തിങ്കലാണു്.രാ രാജ്യവും ഭ്രാതാവും വേർപിരിഞ്ഞും പക്ഷഹീനനായി വീര്യം മുഴുവൻ നശിച്ചും ഉള്ള ഞാൻ ഇനി ജീവിച്ചിരിക്കുന്നതെന്തിനു. ഈ ഗിരി ശിഖരത്തിൽനിന്നു താഴെ പതിച്ചു പ്രാണൻ ത്യജിക്കട്ടയോ".

                            സർഗ്ഗം- 62

ഇപ്രകാരം ഞാൻ ആ മുനിപംഗവനോടു് എത്രയും വ്യസന ത്തോടെ പറഞ്ഞു.അനന്തരം മഹാത്മാവായ ആ മഹർഷിശ്രേഷ്ഠൻ അൽപ്പനേരം ധ്യാനംചെയ്തുകൊണ്ട് എന്നെ ഇങ്ങിനെ സമാധാനിപ്പി ച്ചു. "ഹേ!പക്ഷിപ്രവര!നിനക്കു പക്ഷങ്ങളും പ്രപക്ഷങ്ങളും വീ ണ്ടും വീണ്ടും ഉണ്ടായ്വതാ. നശിച്ചുപോയ നിന്റെ നേത്രവും ബലവിക്രമ ങ്ങളും നിനക്കു തിരികെ സിദ്ധിക്കും.സമഹത്തായ ഒരു സംഭവം പുരാണപ്രസിദ്ധമായിത്തീരുമെന്നു ഞാൻ മുൻപ് തന്നെ അറിഞ്ഞി ട്ടുണ്ട്.എന്റെ തപശ്ശക്തിമൂലമാണ് എനിക്കതു ഗ്രഹിപ്പാൻ സാധിച്ചതു്.ഇക്ഷ്വാകകുലസംജാതനായ ദശരഥരാജാവിന്നു് മ ഹാതേജസ്വിയായി രാമനെന്നു പേരായ ഒരു പുത്രൻ സംഭവിക്കും. സത്യപരാക്രമിയായ അദ്ദേഹം പിതുർന്നിയുക്തനായിട്ട് ഭ്രാതാവായ ലക്ഷ്മണനോടുകൂടെ മഹാരണ്യം പ്രാപിക്കും.സുരാസുരന്മാർക്കു പോ ലും അവദ്ധ്യനായുള്ള രാവണനെന്ന രാക്ഷസേശ്വരൻ ജനസ്ഥാന

ത്തുവെച്ചു് രാമമഹിഷിയായ സീതയെ അപഹരിക്കും.എത്രത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/209&oldid=155904" എന്ന താളിൽനിന്ന് ശേഖരിച്ചത്