ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെ വിശിഷ്ഠമായ കാമ്യഫലങ്ങളൊ മറ്റും ഭോജ്യപേയങ്ങളോ ന ല്കിയാലും മഹാഭാഗയായ ആ യശസ്വിനി ദുഖകാഠിന്യത്താൽ അ വയൊന്നും ഭക്ഷിക്കയില്ല. അമരേശ്വരനായ വാസവൻ അവൾ ക്കു പരമാന്നത്തെ അറിഞ്ഞു ദാനം ചെയ്യും. അമൃതപ്രായമായ ഏ തൊരു പദാർത്ഥം തന്നെ ദേവന്മാർക്കു സുലഭ്യമല്ല. ആ അന്നം ഇ ന്ദ്രദത്തമാണെന്നു മനസ്സിലാക്കി അവൾ അതിനെ "ഇതു രാമന്നാ ണെ"ന്നു നിയമിച്ചു് തന്റെ മുൻപിൽ ഉരുട്ടിവെയ്ക്കും.ലക്ഷ്മണസ ഹിതനും പ്രഭുവുമായ തന്റെ പ്രാണവല്ലഭൻ ജീവിച്ചിരിക്കുന്നുണ്ടെ ങ്കിലും ഇല്ല ദേവത്വം പ്രാപിച്ചിരിക്കുന്നുവെങ്കിലും ആ അന്നം രാമ ന്നുള്ളതാണെന്നു മൈഥിലി സങ്കല്പിക്കും.രാമദൂതന്മാരായ വാനര ന്മാർ ദേവിയെ തിരഞ്ഞുംകൊണ്ടു് ഈ മാർഗത്തൂടെ യാത്രചെയ്യും. ഹേ! പക്ഷിശ്രേഷ്ഠാ! ആ അവസരത്തിൽ നീ അവരോട് ജാനകി യുടെ വൃത്താന്തം പറയുക. ആ കാലത്തെ പ്രതീക്ഷിച്ചിരിക്ക. അന്നു നിനക്കു ചിറകുകൾ ഉത്ഭവിക്കും. യാതൊര് കാരണംകൊ ണ്ടും നീ ഈ പ്രദേശം വിട്ടുപോകരുതു്. ഈവിധം വികൃതാംഗനാ യ നീ എവിടെപ്പോകാനാണ്. ഇപ്പോൾ നിന്നെ സപക്ഷനാക്കു വാൻ ഞാൻ ശക്തനല്ല. ഇവിടെത്തന്നെ പാത്തു നീ ലോകത്തി ന്നു നന്മചെയ്യുക. ആ രാജ്യപുത്രന്മാർക്കും വേണ്ടുന്നതു നീ പ്രവർത്തി ക്ക.ബ്രാഹ്മണർക്കും മുനിമാർക്കും സുരന്മാർക്കും എത്രയും ഹിതമായ ഈ കർമ്മത്തെ നീ അനുഷ്ഠിക്ക. ഭ്രാതാക്കളായ രാമലക്ഷ്മണന്മാരെ ക്കാണ്മാൻ എനിക്കും ഇച്ഛയുണ്ടു. എങ്കിലും വളരേക്കാലമായി ഈ ലോകത്തിൽ വാസംചെയ്യുന്ന എനിക്കു ഇനി ജീവിച്ചിരിക്കേ ണമെന്നു മോഹമില്ല".

               സർഗ്ഗം -63 

"വാകൃവിശാരദനായ ആ മുനിപംഗവൻ എന്നോടിങ്ങിനെ ബഹുവിധം വചിച്ചു് തന്റെ ആശ്രമത്തിലേക്കു തിരിച്ചു പോയി.‌ അനന്തരം ഞാൻ മെല്ലെ മെല്ലെ പർവ്വതശിഖരത്തിൽ കയറി ഭവാ

ന്മാരുടെ ആഗമനത്തെ പ്രതീക്ഷിച്ചുംകൊണ്ടു് ഇതാവസിച്ചുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/210&oldid=155905" എന്ന താളിൽനിന്ന് ശേഖരിച്ചത്