ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തരീക്ഷം പ്രാപിച്ചു. സമ്പാതി പറഞ്ഞ ഈ വൃത്താന്തങ്ങ ളെല്ലാം കേട്ടു ശാർദ്ദൂലപരാക്രമികളായ ഈ വാനരന്മാർ സന്തുഷ്ഠ ചിത്തത്തോടെ വിക്രമോന്മുഖരായിഭവിച്ചു. അന്തരം പവന വേഗികളായ അവർ എത്രയും പൌരുഷത്തോടും ജയേച്ഛയോ ടുംകൂടെ വീണ്ടും ജനകസുതയെ തിരഞ്ഞു പുറപ്പെട്ടു.

                സർഗ്ഗം -64

ഗൃദ്ധ്രരാജനായ സമ്പാതിയുടെ വചനങ്ങൾ കേട്ടു് സിംഹ വിക്രമരായ ആ വാനരന്മാർ സംഹൃഷ്ടചിത്തരായി. സീതാദർശ നോന്മുഖരായ അവർ അട്ടഹസിച്ചും ആർത്തുവിളിച്ചുംകൊണ്ടു് രാ‌ വണമന്ദിരത്തെ ലക്ഷ്യമാക്കിപ്പുറപ്പെട്ടു. ഇങ്ങിനെ അതിതൂർണ്ണം സഞ്ചരിച്ചു് ബലശാലികളായ അവർ വസുന്ധരപോലെ അനന്ത മായി വ്യാപിച്ചുകിടക്കുന്ന ദക്ഷിണസമുദ്രത്തിന്റെ ഉത്തരകുല ത്തിൽ ചെന്നുചേർന്നു. ഊർമ്മിജാലങ്ങളാൽ അത്യർത്ഥം ഭയങ്കരമായ ആ മഹാർണ്ണവത്തേയും അതിൽ വസിച്ചുപോരുന്ന അനന്തകോടി പ്രാണിവർഗ്ഗങ്ങളേയും കണ്ടു് അവർ ഭയചകിതരായി.വികൃതരൂ പികളായ അനേകായിരം സത്വങ്ങൾ ആ സമുദ്രജലത്തിൽ നീന്തി ക്കളിച്ചുകൊണ്ടിരുന്നു.ചിലവ ബുഭുക്ഷയോടെ വായ് പിളർന്നു സ ഞ്ചരിച്ചുകൊണ്ടിരുന്നു. മറ്റു ചിലവ വെള്ളത്തിന്മേലെ ഉറങ്ങിക്കി ടന്നിരുന്നു.വൻമലപോലെ അലയടിച്ചുയർന്നുകൊണ്ടിരുന്ന ആ ലവണാംഭസ്സിന്റെ അന്തർഭാഗത്തിൽനിന്നും അത്യഗാധത്തിൽ കിടക്കുന്ന പാതാളം മുഴുവൻ ഭീമഭയങ്കരന്മാരായ എത്രയോ ലക്ഷം ദാനവന്മാരാൽ സങ്കുലമായിരുന്നു. ഉഗ്രദാരുണമായ ഈ കാഴ്ചക ളെല്ലാം കണ്ടു് സർവ്വവാനരന്മാരും ഭയാശങ്കയാൽ നന്ന വിഷമി ച്ചു. തത്സമയം മഹാബലനും മതിമാനുമായ ബാലീപുത്രൻ ഭയാ ർത്തരായ അവരെയെല്ലാം ആശ്വസിപ്പിച്ചുംകൊണ്ടു് കാലോചിതം ഇങ്ങിനെ അഭിവചിച്ചു. "ഹേ! കപിപ്രവീരരെ! നിങ്ങൾ ഒട്ടും

വിഷാദിക്കരുതു്. ക്രോധം സർപ്പബാലന്നെന്നപ്പോലെ വിഷാദം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/212&oldid=155907" എന്ന താളിൽനിന്ന് ശേഖരിച്ചത്