ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഹേ!കപിവീരരെ! നിങ്ങളെല്ലാവരും ഒരുപോതെ മഹാശക്ത രും ദൃഢപരാക്രമികളും ശ്ലാഘൃരുമാണു്.വംശമാഹാത്മ്യവും നി ങ്ങൾക്കെല്ലാവർക്കുമുണ്ടു്.എവിടെസ്സഞ്ചരിപ്പാനും നിങ്ങൾക്കു തട സമില്ല. ഏതുകാലത്തും സഞ്ചരിക്കയും ചെയ്യാം. അതിനാൽ ഹേ!കപിവരരെ! നിങ്ങൾ ഓരോരുത്തരും ഇത്ര ഇത്ര ദൂരം ചാടു വാൻ ശക്തരാണെന്നു് മുന്നോട്ടു വന്നു പറയുൻ".

                സർഗ്ഗം -65

അംഗദന്റെ ഈ വാക്കുകൾ കേട്ടു വാനരന്മാരിൽ ഓരോരു ത്തനും മുന്നോട്ടു വന്നു താന്താൻ ഇത്രയിത്ര ദൂരം ചാടുവാൻ ശക്ത നാണെന്നു വ്യക്തമായി പറഞ്ഞു. ഗജൻ "ഞാൻ പത്തു യോജ ന ചാടാ"മെന്നു വചിച്ചതു കേട്ടു ഗവയൻ മുപ്പതും ,ശരഭൻ നാ ല്പതും ,ഗന്ധമാദനൻ അൻപതും യോജന ദൂരം ചാടുവാൻ ശക്തരാ ണെന്നും മൈന്ദൻ ,മഹാതേജസ്വിയായ ദ്വിവിദൻ ,സുഷേണൻ എന്നിവർ ക്രമമായി അറുപതും എഴുപതും എൺപതും യോജന വ ഴി ചാടുവാൻ ശക്തരാണെന്നും വാശിയോടെ ഘോഷിച്ചു.അന ന്തരം മഹാവൃദ്ധനായ ജാംബവാൻ മുന്നോട്ടു വന്നു് "ഹേ കപി പ്രവീരരെ! പണ്ടു് എന്റെ ഗതിക്കു വളരെ വേഗവും വിക്രമവും ഉണ്ടായിരുന്നു. പ്രായാധിക്യം നിമിത്തം ഞാൻ നന്ന വശംകെടു കയാൽ ഇപ്പോൾ അവയെല്ലാം തീരെ അസ്തമിച്ചും പോയി. എങ്കി ലും കാര്യത്തിന്നു ഹാനി വരുത്തുകയും അതുമല്ലെങ്കിൽ കപീശ്വര ന്റെയും ശ്രീരാഘവന്റെയും ആജ്ഞയല്ലെ. കാലഭേദം നിമിത്തം അധികം ദൂരം ചാടുവാൻ ശക്തനല്ലെങ്കിലും ഇപ്പോൾ എനിക്കു തൊണ്ണൂറു യോജന സംശയം കൂടാതെ ചാടാം. എന്റെ പരാക്ര മം ഇതൊന്നുമല്ലായിരുന്നു. പണ്ടു മഹാബലിയുടെ യജ്ഞകാല ത്ത് ത്രവിക്രമനും സനാതനനുമായ മഹാവിഷ്ണുവിന്റെ ബൃഹത് കായത്തെപ്പോലും ഞാൻ പ്രദക്ഷിണം ചെയ്തിട്ടുണ്ട്. ഇപ്പോൾ

വാർദ്ധക്യം നിമിത്തം തീരെ അവശനായിത്തീർന്നിരിക്കുന്നു.അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/214&oldid=155909" എന്ന താളിൽനിന്ന് ശേഖരിച്ചത്