ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

210

നാൽ തൊണ്ണൂറു യോജന വഴി ചാടുവാനെ എനിക്കിപ്പോൾ ശേ ഷിയുള്ളു. അതു നമ്മുടെ കാര്യത്തിന്നു മതിയാകുന്നതുമല്ലല്ലോ എന്ന പ്രകാരം വചിച്ചു. ഈ അഭിപ്രായത്തെക്കേട്ട് യുവരാജാ വായ അംഗജൻ മഹാവൃദ്ധനായ ജാംബവാനെ എത്രയും അഭിന ന്ദിച്ചും കൊണ്ടിങ്ങിനെ പറഞ്ഞു ഹേ ജാംബവാൻ! എനിക്കു നൂറു യോജനദൂരം ചാടുവാൻ സാധിക്കും. പക്ഷെ താരിച്ചു പോ രുവാൻ ശക്തനാകുമോ എന്നു ഞാൻ സംശയിക്കുന്നു. തദനന്ത രം വാക്യവിശാരദനായ ജാംബവാൻ ബാലി പുത്രനായ അംഗദ നോടിങ്ങനെ പറഞ്ഞു. "ഹേ! ഹർയ്യക്ഷഗണസത്തമ! അങ്ങയു ടെ ഗതിവിക്രമം തന്നെ അങ്ങയുടെ മഹാശക്തിക്കു സാക്ഷ്യമാണ്. ശതയോജനയൊ അല്ല സഹസ്രയോജനയോ അങ്ങോട്ടും ഇങ്ങോ ട്ടും ഒരുപോലെ ചാടുവാൻ അങ്ങുന്നു സമർത്ഥനാണ്. എങ്കിലും അതു് അങ്ങയുടെ സിത്ഥിക്കു യോഗ്യമല്ല. പ്രക്ഷകനായ സ്വാമി പേഷ്യഭാവത്തിന്നൊരിക്കലും അർഹനല്ല. ഹേ! വാനരസത്തമ! പേഷ്യഭാവം അനുവർത്തിക്കേണ്ടതു ഞങ്ങളാണ്. ഹേ! പരന്ത പ! ഞങ്ങൾക്കു സ്വാമി അങ്ങുന്നാണ്. ഞങ്ങളെ പാലിക്കേ ണ്ടതും ഭവാനത്രെ. എന്നു തന്നെയല്ലെ ഈ കാര്യത്തിന്നു് ആണി വേർ ഭവാനാണ്. വേർ ഉണ്ടെങ്കിലെ പുഷ്പഫലങ്ങൾ അനുഭവി ച്ചു കൂടു. ഹേ! സത്യ വിക്രമാ! കാര്യത്തിന്റെ ആണി വേർ കാർത്തു ര ക്ഷിക്കേണ്ടതു കാര്യജ്ഞരുടെ നയമല്ലെ. ഇതിൽ അങ്ങുന്നു കാര്യ സാധനവും ഞങ്ങൾ കാര്യകാരണവുമാണ്. ഹേ! ബലശാലിൻ! ഭവാൻ ഞങ്ങൾളുടെ ഗുരുപുത്രനും ഞങ്ങൾക്കു ഗുരുവുമാണ്.ബുദ്ധി വിക്രമസമ്പന്നനായ അങ്ങയെ ആശ്രയിച്ച് ഞങ്ങൾ കാര്യസാദ്ധ്യ ത്തിന്നു പ്രാപ്തമാണ്. ജാംബവാന്റെ ഈ വാക്കുകൾ കേട്ടു് യുവരാജാവായ അംഗദൻ ഇപ്രകാരം പറഞ്ഞു. ഹേ! വാനര പുംഗവാ! ആരും പുറപ്പെടാതിരുന്നാൽ നമുക്കു പിന്നേത്തെ ഗതി യെന്ത്? പ്രയോപവേശമല്ലെ കപീശ്വര സന്നിധിയിൽ തിരി കെ ചെന്നാൽ പ്രാണരക്ഷക്കു മാർഗമില്ല. കപീശ്വരൻ പ്രസാദി

പ്പാനും കോപിക്കാനും എളുപ്പമാണ്. തന്റെ ആജ്ഞയെ വ്യതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/215&oldid=155910" എന്ന താളിൽനിന്ന് ശേഖരിച്ചത്