ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരാക്രമികളുമായ ഞങ്ങളെ ത്രാണനംചെയ്യുക. വിഷ്ണുവിന്റെ ത്രിവിക്രമത്തിൽ ശൈലവനങ്ങളോടുകൂടിയ ഈ പൃഥ്വിവിയെ ഞാൻ ഇരുപത്തൊന്നുവട്ടം പ്രദക്ഷിണം ചെയ്തിട്ടുണ്ട്. ദേവശാസനയനു സരിച്ച് ഓഷധികൾ സംഭരിക്കേണ്ടതിന്നായി ഞാൻ ഭൂമി മുഴുവൻ വീ​ണ്ടും ഒരിക്കൽ കൂടി സഞ്ചരിക്കയുണ്ടായി. അന്ന് അമൃതം ഏല്ക് യാൽ എനിക്കും മഹാബലം സിദ്ധിച്ചു. ആ ഞാൻ ഇപ്പോൾ വാ ർദ്ധക്യം നിമിത്തം പരിഹീനപരാക്രമനായി ഭവിച്ചിരിക്കുന്നു. സർവ്വ ഗുണാന്വിതനായ അങ്ങുതന്നെയാണ് ഞങ്ങൾക്കിപ്പോൾ ആശ്ര യം. അതിനാൽ ഹേ! പരാക്രമശാലിൻ! അങ്ങുന്നു വിജ്യഭംണം ചെയ്യുക. ഈ വാനരസംഘം മുഴുവൻ അങ്ങയുടെ വീര്യപരാക്ര മത്തെക്കാണ്മാൻ കൊതിച്ചുനിൽക്കുന്നു. ഹേ! ഹരിശാർദ്ദൂല! എഴുനീ ല്ക്കുക. ഈ മഹാർണ്ണവത്തെ ലംഘിക്കു. സർവ്വഭൂതങ്ങളിലും വച്ച പ്ലവനത്തിൽ അങ്ങുന്നു തന്നെയാണ് ബഹുമാന്യ. ഈ കപി സൈന്യം മുഴുവൻ ഇങ്ങിനെ വിഷണ്ണരായിരിക്കുന്നത് കണ്ടിട്ടും അ ങ്ങുന്നു ഈ വിധം ഉപേക്ഷ ചെയ്യുന്നതെന്താണ്? വിഷ്ണുവിന്റെ ത്രിവിക്രമവനെന്ന പോലെ നീ നിന്റെ പരാക്രമവും പ്രദർശിപ്പിക്ക. വാക്യകോവിദനായ ജാംബവാന്റെ ഈ വചനങ്ങൾ കേട്ടു പവ നാത്മജനും പ്രഖ്യാതവേഗിയുമായ ഹനുമാൻ വാനരപ്പട മുഴുവൻ സന്തോഷിക്കുമാവും. തന്റെ ശരീരത്തെ വിജ്യംഭണം ചെയ്തു.

          സർഗ്ഗം- 67
      വീര്യസമ്പന്നനും  വാനരോത്തമനുമായ  ഹനുമാൻ   നൂറു   യോ

ജന ദൂരം ചാടുവാൻ തക്കവണ്ണം തന്റെ ശരീരത്തെ വിജ്യംഭണം ചെയ്തു ക്രമപ്പെടുത്തിയതു കണ്ട് സർവ്വവാനരന്മാരും സന്തോഷഭരി തരായി. അവർ കൈകൂപ്പിനിന്നും കൊണ്ട് മാരുതിയെ ബഹു വിധം സ്തുതിച്ചു. ആർപ്പുവിളികളാലും മറ്റും അവർ അവരുടെ സീ മാതീതമായ സന്തോഷത്തെയും വിസ്മയത്തെയും പ്രദർശിപ്പിച്ചു.

ത്രിവിക്രമത്തിൽ മഹാവിഷ്ണുവെ പ്രജകളെന്നപോലെ സർവ്വവാനര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/219&oldid=155913" എന്ന താളിൽനിന്ന് ശേഖരിച്ചത്