ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
തളികയി........ മൈഥിലീ മന്ദമന്ദം', സീത തന്റെ കലപരദേവതയായിരിക്കുന്ന ഭഗവതിയേയും വന്ദിച്ചു മാതാപിതാക്കന്മാരേയും അഭിവാദ്യം ചെയ്തുസ്വയംവരമാല രണ്ടു കൈകളെക്കൊണ്ടു് എടുപ്പൂതുംചെയ്തു്, നിറകുടം, അഷ്ടമങ്ഗല്യം, വിളക്ക് ഇവ എടുപ്പതും ചെയ്തു്, ചുഴലവും നില്ക്കുന്ന സഖിമാരോടും കൂടെ സുമുഹൂർത്തത്തിങ്കൽ,കാണുന്ന പരിഷ്കരികൾക്കു് ഈവണ്ണം തോന്നിക്കൊള്ളും; 'കമലശരപരബ്രഹ്മവിദ്യേവ മൂർത്താ,' കാമദേവന്റെ പരബ്രഹ്മവിദ്യ സാക്ഷാൽ പ്രത്യക്ഷീഭൂതയായിട്ടു വരികയോ എന്നു തോന്നും.അത്രതന്നെയുമല്ല 'കണ്ണിന്നാനന്ദധാജരം', കാണുന്ന പരിഷകൾക്കു നയനാന്ദത്തെ വഴിപോലെ ഉണ്ടാക്കുന്ന ഒരുത്തി ആകുന്നതു്. 'അതിമൃദുഹസിതാ', സുന്ദരതരമായിരിക്കുന്ന കടാക്ഷങ്ങളെക്കൊണ്ടും സകലജനങ്ങളുടേയും മനസ്സിനു് ആനന്ദത്തെ ഉണ്ടാക്കുകയും ചെയ്തു് ആ സ്വയംവരസഭയിൽനില് പൂതം ചെയ്തു.ആ സമയത്തിങ്കലാകട്ടെ മഞ്ചസ്ഥിതന്മാരായിരുന്ന മഹാരാജാക്കന്മാർ സീതയുടെ കേശാദിപാദം, പാദാദികേശം കുണ്ടു് ആനന്ദാംബുധിനിമഗ്നമനസ്സുകളുമായ് ആനന്ദാംബുധിനിമഗ്നമനസ്സുകളുമായ് ച്ചമഞ്ഞു് അന്യോന്യം ഈവണ്ണം പറഞ്ഞുതുടങ്ങുകയുംചെയ്തു."
തെളിവു നോക്കിയാലും പാഠകക്കാർ ഭാഷാചമ്പുക്കൾ രങ്ഗത്തിൽ പ്രയോഗിച്ചിരുന്നു എന്നു സൃഷ്ടമാകുന്നു.

91










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/102&oldid=155992" എന്ന താളിൽനിന്ന് ശേഖരിച്ചത്