ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ഭാഷാദണ്ഡകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരെന്നു നിശ്ചയമില്ല; ഏതായാലും അതു മലയാളത്തിന്റെ ഒരു പ്രശസ്യമായ പ്രത്യേകസ്വത്താണു് എന്നുള്ളതു നിവിവാദമകുന്നു. അവയിൽ അത്യന്തം മുഖ്യമായിട്ടുള്ളതു സ്രഗ്ദര തന്നെ. സ്രഗ്ദരയിലാണു് ചമ്പൂകാരന്മാർ പ്രായേണ കഥ പറഞ്ഞുകൊണ്ടു പോകുന്നതെന്നു് ആർക്കും സ്പഷ്ടമായി കാണാവുന്നതാണ്. ഇടയ്ക്കിടെ വൈചിത്ര്യത്തിനുവേണ്ടി കുസുമമഞ്ജരി, ശാർദ്ദൂലവിക്രീഡിതം, ശിഖരിണി, മാലിനി, വസന്തതിലകം, പുഷ്പിതാഗ്ര, വസന്തമാലിക, ഉപജാതി, അര്യ, അനുഷ്ടുപ് ഏവമാദി വൃത്തങ്ങളെക്കൊണ്ടും കൈകാര്യം ചെയ്യാറുണ്ട്.
രാമായണചമ്പുവിന്റെ മേന്മ: പദ്യരചന. ശ്രീരാമൻ ധീരോദാത്തന്മാരായ നായകന്മാരുടെ ശിരോലങ്കാരമാണെന്നു പറയേണ്ടതില്ലല്ലോ. വീരരസത്തിന്റെ പുരുഷാവതാരമെന്നു വർണ്ണിക്കേണ്ട ആ മഹാത്മാവിന്റെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്ന കവിക്കു തദനുരൂപങ്ങളായ ശബ്ദാർത്ഥങ്ങൾ സ്വാധീനങ്ങളായിരിക്കേണ്ടതാണു്. പ്രസന്നപ്രൌഢസരസമായിരിക്കണം ആ കവിയുടെ പ്രതിപാദനസമ്പ്രദായം; നല്ല തന്റേടവും തലയെടുപ്പും ഓരോ പദ്യത്തിനും ഗദ്യത്തിനുമുണ്ടായിരിക്കണം. പുനംനമ്പൂരിയിൽ ഇത്തരത്തിലുള്ള അപൂർവ്വസിദ്ധികൾ അഹമഹമികയാ സമ്മേളിക്കുന്നതു നിമിത്തമാണു് അദ്ദേഹത്തിന്റെ

93










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/104&oldid=155994" എന്ന താളിൽനിന്ന് ശേഖരിച്ചത്