ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ച്ചക്രമൊക്കെക്കനം നിർദ്ദയം നിർദ്ദഹന്തം ജവാദാപതന്തം ജയോഡ്ഡാമരം ജാമദഗ്ന്യം ബലാൽക്കണ്ടു പേടിച്ചടൻ കോസലാധീശസൈന്യങ്ങളോരോ ദിഗന്തേ തിരിഞ്ഞും നടന്നൂ തദാ."

5.ലളിതാകൃതിപൂണ്ട ശൂർപ്പണഖയുടെ രൂപവർണ്ണനത്തിൽനിന്നു്-

"കാളപയോധരമാലകളോടുടനങ്കമിരുത്തി മറുത്തു ജയിച്ചു പനമ്പൂങ്കുലയൊടു തിറയുംവാങ്ങിക്കവലയരുചിയൊടു കവലപിണങ്ങിക്കാരകണ്ടിക്കൊരു കണ്ഠതചേർത്തു ചുരുണ്ടുതിരണ്ടൊരു കാളിമകൊണ്ടു ജഗത്ത്രിതയത്തെയിരുട്ടിലൊളിപ്പിച്ചഴിയുന്നേരം കഴൽപണിയും ഘനകേശഭരത്തിൻ പരിമളവിഭവം കൊതികൊണ്ടീടും വരവണ്ടിണ്ടമുരണ്ടുമരണ്ടണയുന്നതുകണ്ടു വെരിണ്ടു*വെരിണ്ടിതിവേപിതഗാത്രീ, ചൂടുപൊറാത മുഖാംബുജലക്ഷ്മിക്കുപരി പിടിക്കും പീലിക്കുട ഞാനെന്നു നടിച്ചക്കുനുകുനെ വിലസും കരുൾനിരകൊണ്ടു മനോഹരമായ ലലാടതടത്തിന്നഴകിനൊടണിയും മൃഗമദമയമാം ചെറുതൊടുകുറയെച്ചെറിയവിയർപ്പിൽച്ചെറ്റു കുളിപ്പിച്ചതിരമണീയം, കുസുമശരൻ തൻ കുലണണിവില്ലിനു കലദേശികനാം പുരികക്കൊടി മേൽ നിന്നുപിറക്കും പ്രയരസായനഗുളികകൾ പോന്നുകടക്കമുക്കിലുതിന്റെ തകർന്നൊരു വിഭ്രമദർപ്പവിശൃംഖലരീതിവേശേഷമറിഞ്ഞിടകൂമ്പിക്കൂമ്പി ച്ചാമ്പിച്ചാമ്പിപ്പതറിപ്പതറിച്ചിലപടപറയും വീക്ഷണഭംഗ്യാ മറിമാൻപൈ


  • വെരിണ്ടു=വിരണ്ടു; ഭയപ്പെട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/118&oldid=156008" എന്ന താളിൽനിന്ന് ശേഖരിച്ചത്