ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ

ഒന്നാമധ്യായം
ഉപക്രമം.

കാവ്യം. ശബ്ദിക്കുക എന്ന അർത്ഥത്തിൽ 'കു' എന്നൊഉർ ധാതു (കു, ശബ്ദേ) സംസ്കൃതഭാഷയിൽ അദാദി ഗണത്തിൽ പെട്ടതായുണ്ട്. ആ ധാതുവിൽ നിന്ന് 'അ,ച, ഇ' എന്ന ഉണാദിസൂത്രമനുസരിച്ചു നിഷ്പന്നമായ രൂപമാണ് 'കവി' ശബ്ദം. ശബ്ദം കൊണ്ടു സമീചീനമായ വിധത്തിൽ വ്യാപാരം ചെയ്യുന്നവൻ എന്നായിരുന്നിരിക്കണം പ്രസ്തുതപദത്തിന്റെ ആദ്യത്തെ അർത്ഥം. എല്ലാറ്റിനേയും ഹൃദയഹാരിയായ രീതിയിൽ വർണ്ണിക്കുന്നവൻ എന്ന അർത്ഥം അതിൽ നിന്നു കാലാന്തരത്തിൽ വികസിച്ചു. കവിശബ്ദത്തോട് 'ഷ്യഞ്' എന്ന തദ്ധിതപ്രത്യയം ചേരുമ്പോൾ 'കാവ്യം' എന്ന ശബ്ദം ജനിക്കുന്നു. കവിയുടെ കർമ്മം എന്നാണ് ആ ശബ്ദത്തിന്റെ അർത്ഥം. "ലോകോത്തരവർണ്ണനാനിപുണകവികർമ്മ കാവ്യം" എന്നു കാവ്യപ്രകാശകാരനായ മമ്മടഭട്ടനും "കവയത ഇതി കവിഃ; തസ്യ കർമ്മ കാവ്യം; തച്ചാർത്ഥാദ്വർണ്ണനാത്മകം" എന്ന് ഏകാവലീകാരനായ വിദ്യാധരനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/12&oldid=156010" എന്ന താളിൽനിന്ന് ശേഖരിച്ചത്