ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'ഭാഷാചമ്പുക്കൾ
കാവ്യത്തിനു നിർവചനം കല്പിക്കുന്നു. ലോകോത്തരമായ വർണനമാകുന്നു കാവ്യത്തിന്റെ ലക്ഷണം.രസാത്മകമായ വാക്യമെന്നും രമണീയാർത്ഥപ്രതിപാദകമായ ശബ്ദമെന്നും മറ്റും കാവ്യത്തിനു വേറേയും പല നിർവചനങ്ങളുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ
ചമ്പു. ഭാരതഭൂമിയിലേ പ്രാചീനന്മാരായ സാഹിത്യാചാര്യന്മാർ കാവ്യത്തെ ആദ്യമായി ദൃശ്യമെന്നും ശ്രവ്യമെന്നും രണ്ടായി തരംതിരിച്ച്, അഭിനയോചിതമായ നിബന്ധത്തെ ദൃശ്യമെന്നും, കേട്ട് (ഇന്നത്തേ സമ്പ്രദായത്തിലാണെങ്കിൽ, വായിച്ച്) മാത്രം രസിക്കേണ്ടതിനെ ശ്രവ്യം അല്ലെങ്കിൽ ശ്രാവ്യം എന്നും വ്യവഹരിച്ചു. ശ്രവ്യകാവ്യം ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നു പ്രകാരത്തിലുണ്ട്. 'ഗദ്യം, പദ്യം ച മിശ്രം ച തത്ത്രിധൈവ വ്യവസ്ഥിതം' എന്നു കാവ്യാദർശകാരനായ ദണ്ഡിയും, അദ്ദേഹത്തെ പിൻ തുടർന്ന് അലങ്കാരശേഖരകാരനായ കേശവമിശ്രനും 'ശ്രാവ്യം തു ത്രിവിധം ജ്ഞേയം ഗദ്യപദ്യോഭയാത്മനാ' എന്നു മന്ദാരമരന്ദചമ്പൂകാരനായ കൃഷ്ണകവിയും ഉപന്യസിക്കുന്നു. അപാദമായ, അതായതു പാദനിയമമില്ലാത്ത, പദസംഘാതമാണ് ഗദ്യം. 'വൃത്തബന്ധോജ്ഝിതം ഗദ്യം' എന്നു സാഹിത്യദർപ്പണകാരനായ വിശ്വനാഥകവിരാജൻ അതിനു ലക്ഷണം നിർദ്ദേശിക്കുന്നു. രചനാരീതി അനുസരിച്ചു ഗദ്യം നാലു മാതിരിയുണ്ടെന്നും, അതിൽ സമാസമില്ലാത്തതു മുക്തകവും, പദ്യഖണ്ഡം

2












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/13&oldid=156021" എന്ന താളിൽനിന്ന് ശേഖരിച്ചത്