ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

ടമെപ്പേരുമേ ചേട്ടനായ് ക്കൊണ്ടു ദത്വാ സുഖിപ്പിച്ചതും നീ ധരിച്ചീലയോ?"എന്നും കടന്നു ചോദിക്കുവാൻ ഭാവമുണ്ടു്. അതിൽ സത്യത്തിന്റെ കണികപോലുമില്ലെന്നു് അദ്ദേഹത്തിനറിയാം. ​എന്തെന്നാൽ ലക്ഷമണൻ മുറിച്ചിട്ടമൂക്കും മുലയും പ്രാഭൃതമാക്കി ക്കൊണ്ടാണു് ശൂർപ്പണഖ അദ്ദേഹത്തിന്റെ മുൻപിൽ അവളുടെ വിലാപം ആരംഭിച്ചതു്. എങ്കിലും പറ്റിയാൽ പറ്റട്ടെ എന്നു കരുതി അങ്ങനെയൊരു പച്ചക്കള്ളം കൂടി തരം നോക്കി ആ വങ്കൻ തട്ടിവിടുന്നതാണു്. രാവണായനമെഴുതണമെന്നു് എരിപൊരിക്കൊള്ളുന്നവർക്കു വേണ്ട സാമഗ്രി പുനംതന്നെ സംഭരിച്ചു നല്കീട്ടുണ്ടു്.

മറ്റു ചില ഫലിതങ്ങൾ. സീതാസ്വയംവരഘട്ടത്തിൽ നന്വൂരിമാരുടെ സംഭാഷണം, മന്ത്രവാദികളുടെ ആനബ് ഭോഷ്ക്, മുറിവൈദ്യന്മാരുടെ തട്ടിപ്പ്, ഭടന്മാരുടെ വാദപ്രതിവാദങ്ങൾ, ജ്യോത്സ്യന്മാരുടെ ഞെളിച്ചിൽ, ഇവയെല്ലാം കവി ഫലിതപ്പഞ്ചസാര വിതറി വളരെ തന്മയത്വത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു."യന്ത്രശ്രേണികളെഴുതിച്ചേർക്കും ഗ്രന്ഥക്കെട്ടുമെടുത്തു നടക്കും ശിഷ്യജനങ്ങളുമൻപതുമുപ്പതു പരികർമ്മികളും ചുമടുചുമന്നിട്ടൻപതുകയ്യരുമൊക്കത്തക്ക, ക്ഷോണീപാല ഗൃഹങ്ങളില നിശമണഞ്ഞും കൊട്ടത്തേങ്ങാ നിഖിലം ചുട്ടുമുടിച്ചും കട്ടുഭുജിച്ചും, ഓന്തും ചുണ്ടെലി ചേരത്തടിയൻ വാലുമെറുന്വും മായൂരശിഖാ ഞാഞ്ഞൂലിത്തരമൊക്കത്ത 125










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/136&oldid=156028" എന്ന താളിൽനിന്ന് ശേഖരിച്ചത്