ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമധ്യായം
പോലെയുള്ള പദാവലി ഇടയ്ക്കു ഘടിപ്പിച്ചിട്ടുഌഅതു വൃത്തഗന്ധിയും, ദീർഘസമാസങ്ങൾ ഉൾക്കൊള്ളുന്നത് ഉൽക്ലികാപ്രായവും, അല്പസമാസമായുള്ളതു ചൂർണ്ണകവുമാണെന്നും ആഗ്രന്ഥത്തിൽ തന്നെ വിവരിച്ചിട്ടുണ്ട്. കാവ്യാലങ്കാരസൂഠ്രകർത്താവായ വാമനൻ മുക്തകത്തെ അങ്ഗീകരിക്കുന്നില്ല. 'ഗദ്യമുൽകലികാപ്രായം പദ്യഗന്ധീതി ച ദ്വിധാ' എന്നു കേശവമിശ്രൻ വിശ്വനാഥന്റെ നാലുപ്രഭേദങ്ങളെ രണ്ടായി ചുരുക്കുന്നു. എല്ലാ ആചാര്യന്മാരും 'വൃത്തഗന്ധി' അഥവാ 'പദ്യഗന്ധി' എന്നൊരു വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കുന്നുണ്ടെന്നുള്ളതു വക്തവ്യമാണ്. വിഷയമനുസരിച്ച് ആലങ്കാരികന്മാർ ഗദ്യത്തെ കഥയെന്നും ആഖ്യായികയെന്നും സാമാന്യേന രണ്ടിനമായി വിഭജിക്കുന്നു. കാദംഗരി കഥയും വാസവദത്തയും ഹർഷചരിതവും ആഖ്യായികകളുമാണെന്നു പറയാറുണ്ടെങ്കിലും അവ തമ്മിൽ പ്രകടമായി യാതൊരു വ്യത്യാസവുമില്ലെന്നും "തൽ കഥാഖ്യായികേത്യേകാ ജാതിഃ സംജ്ഞാദ്വയാങ്കിതാ" അതായത് കഥയും ആഖ്യായികയും ഒരേ ജാതിയിലുഌഅ കൃതികൾ തന്നെയെന്നും അവയെ ഈ രണ്ടുസംജ്ഞകൾ കൊണ്ടും വ്യവഹരിക്കവുന്നതാണെന്നുമാകുന്നു ദണ്ഡിയുടെ പക്ഷം. രണ്ടിനത്തിലും ആര്യ്യ, വക്ത്രം, അപരവക്ത്രം ഈ ഛന്ദസ്സുകളിൽ വിരചിതങ്ങളായ പദ്യങ്ങൾ ആരംഭത്തിലും ഇടയ്ക്കിടക്കും സംക്രമിപ്പിക്കാവുന്നതാണ്. കാവ്യാനുശാസനത്തിൽ ഹേമചന്ദ്രൻ 'ലീലാവതി' പോലെ പദ്യമയമായ കഥയും ഉണ്ടെന്നു

3












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/14&oldid=156032" എന്ന താളിൽനിന്ന് ശേഖരിച്ചത്