ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

വിചേഷം കേൾ നീ നമ്മുടെ തമ്പ്രാനെന്തൊരു പാക്യം! തിരുമെയ് കണ്ടാപൊന്നിൻകുടമതു കാണിമുയുപ്പില്ലാതകരുത്തൻ, നായ്മയ്ക്കിന്നവനെന്നൊന്നുണ്ടോ? കണപതി ഹോമം ചെയ്യുന്നിതുപോൽ തപശികൾ നല്ലതരത്തിലനേകം വന്നിട്ടുണ്ടേ പോകവിരഞ്ഞ്. പ്രാമ്മർ ചെവിക്കയുമോതുകയും ചിലർ പൂചിക്കയുമക്കോപ്പുകൾ കാണാം. പണവും പൊന്നും പ്രാമ്മർക്കത്രേ ചോറു നമുക്കും കിട്ടും ചെന്നാൽ. ഉണ്ണിപിറന്നതുണർത്തിച്ചിട്ടച്ചക്കച്ചന്നൊരു കച്ചകിടച്ചു. മറ്റില്ലേതുമെനിക്കു ചിലത്ത1പുളിച്ചതുകൂട്ടിയുരുട്ടിമിണുങ്ങിത്തെരുതെരെ വയറുനിറയ്ക്കാമെന്നേ വേണ്ടൂ"2. ഇത്തരത്തിൽ ആ സന്ദർഭത്തിൽ വേറെയും രംഗങ്ങളുണ്ട്. പട്ടാഭിഷേകഘട്ടത്തിലും ഫലിതമയങ്ങളായ പല വർണ്ണനകൾ വായിക്കാവുന്നതാണ്.

ചില പൊടിക്കൈകൾ. ദശരഥന് ഉണ്ണികളുണ്ടായതു നിമിത്തമുള്ള സന്തോഷത്തെ പല കവികളും അവരുടെ മനോധർമ്മത്തിനൊത്തു വിധത്തിൽ പലപ്രകാരത്തിൽ വർണ്ണിച്ചിട്ടുണ്ടു്. എന്നാൽ <poem>"ധന്യാത്മാ ചെറ്റുകാരശ്രവണദശയിലേ നല്കിനാൻ പ്രീതിശാലീ മന്നോർമാണിക്യമയ്യാ! കുടകൾ തഴകളി- ത്യാദിവേറായതെല്ലാം."


1.ശ്രദ്ധ 2.ഈ പംക്തികൾ അശ്വമധപ്രബന്ധത്തിലും കാണുന്നു.

129










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/140&oldid=156033" എന്ന താളിൽനിന്ന് ശേഖരിച്ചത്