ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
<poem>പ്രാണേശ്വരീസുമധുരാവയവങ്ങൾതോറും താനേ കളിച്ചു വിജഹാര തദീക്ഷണാന്തം, ആനായമാതർനിലയങ്ങളിലെങ്ങുമാരും കാണാത രീതിയിലധോക്ഷജനെന്നപോലേ. (7)

മാമാ തടീയഭുജദണ്ഡയുഗേ വിളങ്ങീ ഹേമാങ്ഗദദ്യുതിഝരീപരിവാഫമാലാ, ആമോദനീ ഭുവനലക്ഷ്മിപുണർന്നകാണ്ഢേ കൈമേൽപ്പിരണ്ട നവകുങ്കമമെന്നപോലേ. (8)

ഭദ്രം പ്രവീരമണിമാലികയും വലത്തേ- ക്കൈത്തണ്ടമേൽപ്പരിലലാസ തദാ തദീയേ, മെത്തും ജഗ്രത്ത്രിതയരക്ഷണദീക്ഷ പോവാ- നുദ്യോതമാനരുചി കെട്ടിനകാപ്പുപോലേ. (9)

ശ്രീബോധമുദ്രയുമണിഞ്ഞ കരദ്വയം ത- ന്നാഭീപുടസ്യ സവിധേ നിഹിതം ബഭാസേ, ഉള്ളിൽത്തെളിഞ്ഞു സുഖമേ വളരും മനീഷാ വള്ളിക്കു വിദ്രുമമണിത്തറയെന്നപോലേ. (10)

പ്രകാശ്യമാർന്ന മണിമേഖല ചൂഴ മേവും മാഹേന്ദ്രരത്നസുഷമാവലയം വിരേജേ, സാകൂതമമ്മിഥിലകന്യക കണ്ടുനോക്കും നീൾകൺകലാവിവലനച്ഛവിയെന്നപോലേ. (11)

സൌവർണ്ണമേഖലകർന്നു ലലാസ പുത്തൻ

പൂവാട മന്ദപവനാകുലിതം തദീയം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/144&oldid=156037" എന്ന താളിൽനിന്ന് ശേഖരിച്ചത്