ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ഖത്തരങ്ഗാകുലാ'(12)'മനുകുലസുമനസ്സൌരഭീസാരഭ്രമാ'(13)'വീരശ്രീതൻ കടാക്ഷഭ്രമരനവനവോദ്യാനമേ' (14) 'ഭാനുവംശോദയാദ്രൌ നിസ്തന്ദ്രം പോന്നുദിച്ചീടിന വിമലശരൽപൂർണ്ണപീയൂഷഭാനോ' ഇത്യാദി വിശേഷണവിശേഷ്യങ്ങൾ വായിക്കുമ്പോൾ ഏതു ഭാവുകനാണു് ശരീരം കോൾമയിർക്കൊള്ളാത്തത് 1
ചില ശൈലികൾ. (1) ക്രക്കൂററിരപ്പിക്കുക (2) കുറിക്കൊള്ളുക (3) നെറ്റിക്കൂ നേരെത്തി വെട്ടിജ്ജയിക്കുക (4) തായമാട്ടുക (5) കൂട്ടംകെട്ടിത്തിരിക്കുക (6) മുതലറുക(7) മിട്ടാൽപൊട്ടുക (8) മേൽക്കൈപോകുക(9) താളിപിഴിയുക (10) മുന്നൂറുവട്ടിക്കൊടുന്തീ വീഴുക (11) പേമുഖംവയ്ക്കുക (12) വെട്ടിച്ചിരിക്കുക (13) പകതിരിയുക (14) വിടവഴങ്ങുക(15) ചേര കടിച്ചു ചാകുക (16) കണ്ടോർ ചൊല്ലിന കുണ്ടനാടുക (17) കാൽവിരൽക്കീഴ്ക്കേഴിക്കുക (18) പൂശ്രാളക്കാരനാകുക (19) കതിർപോരുക (20) തൊഴുകൈകൊടുക്കുക (21) കൈകുത്തിപ്പോകുക (22) എതിർകട വരിക (23) കററിനാട്ടിയ കണക്കു നില്ക്കുക (24) ചെറുവിരലയ്ക്കു പോരുക മുതലായി പല ഭാഷാശൈലികളും മറ്റും രാമായണചമ്പൂകാരൻ അവസരോചിതമായി പ്രയോഗിച്ചിട്ടുണ്ട്. ഇതിൽനിന്നെല്ലാം അദ്ദേഹം പ്രഥമദൃഷ്ടിയിൽ നാം ശങ്കിക്കുന്നതുപോലെ അത്ര കടുത്ത സംസ്കൃതപക്ഷപാതിയായിരുന്നില്ലെന്നു വെളിപ്പെടുത്തുന്നു. ധാരാളം പഴഞ്ചൊല്ലുകളും അദ്ദേഹം അങ്ങുമിങ്ങുമായി വികിരണംചെയ്തിട്ടുണ്ട്.

135










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/146&oldid=156039" എന്ന താളിൽനിന്ന് ശേഖരിച്ചത്