ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

ക്രൂദ്ധനായ യമനെ കവി ചിത്രീകരിക്കുന്ന ഗദ്യത്തിൽ നിന്ന് ഏതാനം പംക്തികളാണ് ചുവടേ ചേർക്കുന്നത്.

"ജഗൽഭീഷണം ഭ്രൂകുടീഘോരമായോരു നെറ്റിത്തടങ്കലത്യുൽകടം ഭ്രൂലതാദണ്ഡമൊന്നും വളഞ്ഞും ചമഞ്ഞൂ; മഴക്കാറുമധ്യേ തെളുക്കെന്നുദിക്കും മതിത്തെല്ലുപോലെ വിളക്കംകലർന്നോരു ദംഷ്ട്രാം കഴറ്റിക്കനൽക്കട്ട പോലെ ചുവന്നങ്ങിളക്കുന്ന കണ്ണുംമിഴിച്ചുജ്ജ്വൽക്രോധദംഷ്ട്രാധരോഷ്ഠം നിറംപെട്ടെഴുന്നട്ടഹാസധ്വനിപ്രൌഢികൊണ്ടെട്ടുദിക്കും മുഴക്കിഗ്ഗരിഷ്ഠാഭിമാനീ." രാവണന്റെ യുദ്ധയാത്രയെ കവി ഹൃദ്യമായ ഒരു ദണ്ഡകത്തിൽ വർണ്ണിക്കുന്നതിൽനിന്നു ചില വരികൾ അടിയിൽ ചേർക്കുന്നു.

"ഓടുന്നതും ഝടിതി കാണായിതപ്പൊഴുതു
പേടിച്ചൊരോ ദിവിചരൌഘം
ഉടനുദിതവേഗം-കൃതഭുവനശേകം,
പടവിളയൊടിടകലരെ നിവിരുമൊരു പരിചനിര-
ഝടഝടിതമുലകിലിടപാകി.

കാണായിഗ്രഭുവി ഭാനുപ്രാഭാപടല- ശോണം തദാ മണിവിമാനം, കനകലസമാനം-സുരപുരസമാനം കമലഭുവകുശതലയിലുപജനിത, മതിമഹിത-

മമിതജവവിജിതപവമാനം." </poem> (2)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/152&oldid=156045" എന്ന താളിൽനിന്ന് ശേഖരിച്ചത്