ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമധ്യായം

                                                                     ഭാരതാദിചമ്പുകൾ
                                    

വലിയകോയി ത്തമ്പുരാനും ഭാഷാചമ്പപ്രകാശംനവും, നവീന ഭാഷത്യത്തിന്റെ പിതാവെന്ന നിലയിൽ ആർക്കും ആരാധ്യലായിനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് മറ്റും പല കാർയ്യങ്ങളിളിലെന്ന പോലെ പ്രാചീനചമ്പുക്കളുടെ പ്രസാധനവിഷയത്തിലും അത്യധികം പ്രയത്നച്ചിട്ടുണ്ട്. അവിടുന്ന പരിശോദിച്ച നൈഷധച്ചമ്പു 1 0 6 8-ൽ ഗോവിന്ദപ്പിള്ള സർവ്വധാനികാർയ്യക്കാർ പ്രസിദ്ദീകരിച്ചു. അതാണ്ട് ഇദംപ്രഥമമായി മുദ്രിതമായ ഭാഷാചമ്പു. അനന്തരം 1 0 6 8 -ാമാണ്ടിടയ്ക്കു് ചെല്ലൂർമാഹാത്മ്യം എന്ന പേരിൽ ചെല്ലൂർനാഥോദയം പ്രബന്ധംകചത്തനാട്ടു് ഉദയവർമ്മതമ്പുരാൻ പ്രചരിപ്പിച്ചുവെന്ന കവനോദയം മാസികയിൽ അച്ചടിച്ചു. ഈ അധ്യായത്തിൽ പ്രസ്താവിക്കുവാൻ പോകുന്ന ഭാരതചാമ്പുവും അവിടുന്നുതന്നെ ആ മാസികയിൽ 1 0 7 8-ാമാണ്ടിടയ്ക്ക് പ്രസിദ്ദപ്പെടുത്തി. കെ, ചിദംബരവാധ്യാർ പ്രസാധാനംചെയ്ത രാവണോൽഭവം, രാമാവതാരം, സുഗ്രീവസംഖ്യം, ബാലിവധം, ഇവയും പട്ടാഭിഷേകം തുടങ്ങിയുള്ള നാലു പ്രബന്ധങ്ങളും മുദ്രണംചെയ്യുന്നതിനുമുൻപു പരിശോദിച്ചതും ആ കൈരളിചക്രവർത്തിതന്നെയായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/154&oldid=156047" എന്ന താളിൽനിന്ന് ശേഖരിച്ചത്