ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചാമ്പുകൾ

ഭാരതചമ്പുവിലെ ഇതിവൃത്തം, ഭാരതചാമ്പുവിൽ എത്ര പ്രബന്ധങ്ങൾ അടങ്ങീട്ടുണ്ടെന്നും മറ്റും അറിയുന്നതിനു നമുക്കു സഹായമായി രണ്ടു പദ്യങ്ങൾ, ലഭിച്ചിട്ടുണ്ട് . അവ കൊച്ചി തൃപ്പൂണിത്തുറക്കോവിലകംവക ഈടുവയ്പിൽ ഉള്ള കിരാതം പ്രബന്ധത്തിന്റെ ഒടുവിൽ എഴുതിച്ചേർത്തിട്ടുള്ളതാണ്. ആ പദ്യങ്ങൾ താഴെ ഉദ്ദരിക്കുന്നു.

<poem>
                                    ചതുർദ്ദശകഥാബന്ധം- കൃഷ്ണവീയ്യാവതാസംകം
                                      വക്ഷ്യാമി ഭാരതം സാരം- ഗുരുപാദപ്രസാദതഃ
                                    
                                     ദൈത്യം ഹത്വാ ബകാഖ്യം, ദ്രുപദദേഹിതൃകാ-
                                            ന്ത, സ്സുഭദ്രാസമേതാ,-
                                      ഹുത്വാഗ്നൌ ഖാണ്ഡവം, വിശ്രുതയജനകൃതഃ, 
                                            ദൈത്വകാന്താരവസാഃ, 
                                     ലബ്ധാസ്രൂശ്ശങ്കരാൽ , കൂചനകധിനകൃതഃ, 
                                            സോദ്യമാഃ, കൃഷ്ണദൂതാഃ, 
                                     പിഷ്ട്വാജൌ സിന്ധു രാജം, ക്ഷപിതകുരുബലാ,-
                                             സ്സാശ്വമേധാ, വിമുക്താഃ


ആദ്യത്തേ പദ്യത്തിൽ സൂചിപ്പിച്ച പതിനാലു കഥകൾ ഏതെല്ലാമാണെന്നു രണ്ടാമത്തെ പദ്യത്തിൽനിന്ന് ഏറെക്കുറെ വെളിവാകാനുണ്ട്. (1) ബാലകവധം, (2) ദ്രൌപദീസ്വയംവരം, (3) സുഭദ്രാഹരണം, (4) ഖാണ്ഡവദാഹം, (5) രാജസൂയം, (6) വനവാസം, (7) കിരാതം, (8) കീചകവധം, (9) ഉദ്ദ്യാഗം, (10) ദൂതവാക്യം, (11) ജയദ്രഥവധം, ( 12)സുയോധനവധം, (13) അശ്വമേധം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/155&oldid=156048" എന്ന താളിൽനിന്ന് ശേഖരിച്ചത്